»   » എയ്‌ഞ്ചല്‍ ജോണ്‍ ഒക്ടോബര്‍ 18ന്‌

എയ്‌ഞ്ചല്‍ ജോണ്‍ ഒക്ടോബര്‍ 18ന്‌

Posted By:
Subscribe to Filmibeat Malayalam
Angel John
ഫാന്റസിയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജയസൂര്യ സംവിധാനം ചെയ്യുന്ന എയ്‌ഞ്ചല്‍ ജോണ്‍ ഒക്ടോബര്‍ 18ന്‌ തിയറ്ററുകളിലെത്തും. പൂര്‍ണിമ-ഭാഗ്യരാജ്‌ താരദമ്പതികളുടെ പുത്രനായ ശാന്തനു ആദ്യമായി മലയാളത്തിലെത്തുന്ന എയ്‌ഞ്ചല്‍ ജോണില്‍ മംമ്‌ത മോഹന്‍ദാസും നിത്യാ മേനോനും നായികമാര്‍.

ദിലീപിനെ നായകനാക്കി ഒരുക്കിയ സ്‌പീഡിന്‌ ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന എയ്‌ഞ്ചല്‍ ജോണില്‍ ലാലു അലക്‌സ്‌, വിജയരാഘവന്‍, അംബിക, ബൈജു, ബിജുക്കുട്ടന്‍, ജഗതി, സോനാ നായര്‍, എന്നിവരും അഭിനയിക്കുന്നുണ്ട്‌. ആദ്യചിത്രമായ ഭ്രമരത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച്‌ അജയ്‌ വിന്‍സെന്റാണ്‌ എയ്‌ഞ്ചലിന്റെയും ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എയ്‌ഞ്ചല്‍ ജോണിന്‌ മുമ്പ്‌ ലാല്‍ അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്‌ തിയറ്ററുകളിലെത്തും. മുരളി നാഗവള്ളി സംവിധാനം ചെയ്‌ത അലക്‌സാണ്ടര്‍ ലാലിന്റെ ഓണച്ചിത്രമായിരിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X