»   » അര്‍ച്ചന കവി ലൈംഗിക തൊഴിലാളിയാവുന്നു

അര്‍ച്ചന കവി ലൈംഗിക തൊഴിലാളിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Archana Kavi
ലാല്‍ ജോസിന്റെ നീലത്താമരയിലെ കുഞ്ഞിമാളുവായി പ്രേക്ഷകരുടെ മനം കവര്‍ന്ന അര്‍ച്ചന കവി ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ്. അഞ്ജലി ശുക്ല സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായി വേഷമിടുകയാണ് നടി.

ഇത്തരമൊരു റോളിനെ കുറിച്ച് ആദ്യം പറഞ്ഞത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവനാണെന്ന് അര്‍ച്ചന പറയുന്നു. എന്നാല്‍ സന്തോഷിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഇത്ര അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രമായിരിക്കും അതെന്ന് കരുതിയില്ല.

ഉറുമി എന്ന ചിത്രത്തില്‍ സന്തോഷ് ശിവന്റെ സഹായിയായി പ്രവര്‍ത്തിച്ച അഞ്ജലി സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന സരോജ എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുകയാണ്.

സുധീര്‍ മിശ്രയുടെ ചമേലി എന്ന ചിത്രത്തില്‍ കരീന കപൂര്‍ ചെയ്തതു പോലൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചമേലി പോലെ സരോജവും ശ്രദ്ധിക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
After playing the girlnext-door sort of roles, to portray the life of a commercial sex worker is bound to give the talented actress the opportunity to challenge herself before the camera.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam