»   » സീരിയല്‍ നടി രസ്‍നക്കെതിരെ അറസ്റ്റ് വാറന്റ്

സീരിയല്‍ നടി രസ്‍നക്കെതിരെ അറസ്റ്റ് വാറന്റ്

Posted By:
Subscribe to Filmibeat Malayalam
Rasna
പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷിയായ മകള്‍ സീരിയല്‍ നടി രസ്നയ്‌ക്കെതിരെ കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും റസാന എത്തിയില്ല. റസാനയ്ക്കുവേണ്ടി നല്‍കിയ അവധി അപേക്ഷ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് (രണ്ട്) കെ.എന്‍. ഹരികുമാര്‍ നിരസിച്ചു.

സീരിയലില്‍ തിരക്കാണെന്നും തിരുവനന്തപുരത്താണ് താമസമെന്നുമാണ് അവധിഅപേക്ഷയില്‍ കാരണമായി പറഞ്ഞിരുന്നത്. വാറണ്ട് നിലവിലുള്ള സാക്ഷിയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി മാര്‍ച്ച് 17നകം റസാനയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശംനല്കുകയായിരുന്നു.

ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ മകള്‍ സീരിയലില്‍ അഭിനയിച്ചുകിട്ടിയ പണം നല്‍കാതിരുന്നതിനാല്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഭര്‍ത്താവ് അബ്ദുള്‍ നാസറിനെതിരെ സാജിത പൊലീസില്‍ പരാതി നല്‍ികയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam