»   » അസിന്‍ കളരിപ്പയറ്റ്‌ പഠിയ്‌ക്കുന്നു

അസിന്‍ കളരിപ്പയറ്റ്‌ പഠിയ്‌ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Asin
കമലഹാസനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രമായ നയന്റീന്‍ത്‌ സ്റ്റെപ്പിനായി അസിന്‍ കളരിപ്പയറ്റ്‌ പഠിയ്‌ക്കുന്നു. ദശാവതാരത്തിന്‌ ശേഷം അസിനും കമലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ്‌ നയന്റീന്‍ത്‌ സ്റ്റെപ്പ്‌.

ജപ്പാന്‍ താരമായ ടഡാനൊബു അസാനോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. യുദ്ധ നിപുണയായ ഒരു രാജകുമാരിയാണത്രേ ചിത്രത്തില്‍ അസിന്‍ ചെയ്യുന്ന കഥാപാത്രം. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കുവേണ്ടിയാണ്‌ അസിന്‍ കളരിപ്പയറ്റ്‌ പഠിയ്‌ക്കുന്നത്‌. ദിവസവും ഒരു ഗുരുക്കളുടെ ശിക്ഷണത്തില്‍ ക്ലാസ്‌ നടക്കുന്നുണ്ട്‌.

കേരളത്തിലെ ആയോധനകലകളെ ആധാരമാക്കിയുള്ള ഈ ചിത്രത്തിന്റെ മുതല്‍ മുടക്ക്‌ 50 മില്യന്‍ ഡോളറാണ്‌. ഇതേവരെ അസിന്‍ അഭിനയിച്ചതില്‍ ബിഗ്‌ബജറ്റ്‌ ചിത്രമായിരിക്കുമിത്‌. കളരിഗുരുക്കളുടെ വേഷമാണ്‌ കമല്‍ അവതരിപ്പിക്കുന്നത്‌. കളരിപ്പയറ്റില്‍ വൈദഗ്‌ധ്യം നേടുന്ന രക്തദാഹിയായ ജപ്പാന്‍ യോദ്ധാവിന്റെ വേഷമാണ്‌ അസാനോ അവതരിപ്പിക്കുന്നത്‌.

ഭരത്‌ ബാലയാണ്‌ ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്‌ വാള്‍ട്‌ ഡിസ്‌നിയാണ്‌‌. ഇംഗ്ലീഷ്‌, ജാപ്പനീസ്‌, തമിഴ്‌ എന്നീ മൂന്നുഭാഷകളിലായിട്ടാണ്‌ ചിത്രം പുറത്തിറങ്ങുക. 2009 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌. കേരളത്തില്‍ത്തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നും സൂചനയുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X