»   » ടെക്കിയായി ദിലീപ്; ബോസായി മംമ്ത

ടെക്കിയായി ദിലീപ്; ബോസായി മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamta and Dileep
ഐടി കമ്പനി ഉദ്യോഗസ്ഥനായി ദിലീപും ബോസായി മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിയ്ക്കുന്നു. മുംബൈയിലെ ഒരു ഐടി കന്പനിയിലെ ഉദ്യോഗസ്ഥനായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ഇയാളുടെ ബോസായി മംമ്ത എത്തുന്നു. ഇവര്‍ക്കിടയിലെ രസകരമായ ബന്ധത്തിന്റെ കഥയാണ് ചിത്രം.

മൈ ബോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫ് ആണ്. ഡിറ്റക്ടീവ്, മമ്മി ആന്റ് മീ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ജിത്തു ജോസഫാണ്. സായികുമാര്‍, ലെന, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ഒരു പ്രണയചിത്രമായിരിക്കും മൈ ബോസ്.

മംമ്തയും ദിലീപും മുമ്പ് ഒന്നിച്ച പാസഞ്ചര്‍ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഡിറ്റക്ടീവ് ഒരു ത്രില്ലറായിരുന്നു എങ്കില്‍, മമ്മി ആന്റ് മീ ഒരു അമ്മയും മകളും തമ്മിലുള്ള കലാപം ആയിരുന്നു എങ്കില്‍, മൈ ബോസില്‍ ഒരു ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയും അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് ജീത്തു ജോസഫ് പറയുന്നത്.

English summary
Dileep and Mamta is again coming together after hit movie Passenger. This time they are coming together for director Jithu Joseph,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam