»   » ദിലീപിന്റെ നായികയായി പ്രിയങ്ക

ദിലീപിന്റെ നായികയായി പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam
Priyanka Nair
മധു കൈതപ്രത്തിന്റെ മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ ദിലീപും പ്രിയങ്കയും പ്രധാന വേഷങ്ങളിലെത്തുന്നു. കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സിവി ബാലകൃഷ്ണനാണ്. റഹീം കടവത്തിന്റേതാണ് കഥ.

അഞ്ചു വയസ്സുകാരന്റെ അച്ഛന്റെയും അമ്മയുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ ജഗതി ശ്രീകുമാറും പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. കേരളത്തിലെ പ്രഗല്ഭരായ നാടകകലാകാരന്‍മാരെയും ചിത്രത്തലി്‍ അഭിനയിപ്പിയ്ക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആലോചിയ്ക്കുന്നുണ്ട്.

ഏകാന്തം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ മധു കൈതപ്രത്തിന്റെ രണ്ടാമത്തെ ചിത്രമായ മധ്യവേനല്‍ ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.

ഹൊറൈസണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ദോഹരാജന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam