»   » മണിയ്‌ക്കൊപ്പം ഐഎം വിജയന്‍ വീണ്ടും

മണിയ്‌ക്കൊപ്പം ഐഎം വിജയന്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Im Vijayan and Kalabhavan Mani
പ്രമുഖ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്. കൂട്ടുകാരനായ നടന്‍ കലാഭവന്‍ മണിയ്‌ക്കൊപ്പമാണ് വിജയന്‍ തിരിച്ചെത്തന്നത്.

കോമഡിയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കി ശ്രീജിത്ത് പാലേരി സംവിധാനം ചെയ്യുന്ന എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് മണിയും വിജയനും ഒന്നിയ്ക്കുന്നത്. ചിത്രത്തില്‍ വിജയന്‍ മണിയ്‌ക്കൊപ്പം ഒരു നാടന്‍പാട്ട് പാടി നൃത്തം ചെയ്യുന്ന സീനുമുണ്ടത്രേ.

ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. കലാഭവന്‍ മണിയോടൊത്ത് ആകാശത്തിലെ പറവകള്‍ (2001), കിസാന്‍ (2006) എന്നീ ചിത്രങ്ങളിലും തമിഴിലും വിജയന്‍ അഭിനയിച്ചിട്ടുണ്ട്.

വിനോദ് വിജയന്‍ സംവിധാനം ചെയ്ത ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ വിജയന്റെ കൂടെ കൂട്ടുകാരനും മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസവുമായ സി വി പാപ്പച്ചനും അഭിനയിച്ചിരുന്നു. 2008ലാണു വിജയന്‍ അവസാനമായി അഭിനയിച്ചത്.

ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച വിജയന്‍ ഇപ്പോള്‍ പോലിസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ്..

വിജയന്റെ ഫുട്‌ബോള്‍ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരണ്‍ (കറുത്ത മാന്‍). ഇതിനുശേഷമാണ് വിജയന്‍ വെള്ളിത്തിരയിലെത്തിയത്.

English summary
Kerala's Arjuna Award winning football player and former Indian captain I.M. Vijayan is back to tinsel town! (Vijayan debuted in cinema by playing the lead role in Jayaraj’s National award winning Shantham (2000) even at the peak of his career as a footballer and was last seen in the Njan, released in 2008

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam