»   » ലാലിന് വെല്ലുവിളിയായി ലാല്‍

ലാലിന് വെല്ലുവിളിയായി ലാല്‍

Posted By:
Subscribe to Filmibeat Malayalam
Tezz-Grandmaster
മോളിവുഡില്‍ ഏറ്റവുമധികം ബിസിനസ്സ് നടക്കുന്ന സീസണുകളിലൊന്നായ വിഷുവിന് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗ്രാന്റ് മാസ്‌റര്‍, പ്രിയദര്‍ശന്റെ ബോളിവുഡ് മൂവിയായ തേസ് എന്നിവയാണ് ഏപ്രില്‍ 27ന് പ്രേക്ഷകരെ തേടിയെത്തുന്നത്.

യുടിവി ആദ്യമായ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമായ ഗ്രാന്റ്് മാസ്‌ററില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖറായി അവതരിക്കുന്ന മോഹന്‍ലാല്‍ പുതിയ രൂപഭാവങ്ങളോടെയാവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

തടി കുറച്ച് കവിളിലെ മേദസ് പരമാവധി ഒഴിവാക്കി പൊലീസ് യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം പുതുമ സമ്മാനിക്കുംഎന്നുതീര്‍ച്ചയാണ്. പ്രിയാമണിയാണ് ലാലിന്റെ നായിക. വെക്കേഷനും വിഷുവും ആഘോഷിക്കാന്‍ ഹിന്ദി ചിത്രമായ തേസ് കൂടി എത്തുമ്പോള്‍ ലാല്‍ ആരാധകരുടെ
സന്തോഷം ഇരട്ടിക്കുന്നു.

അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തേസില്‍ മോഹന്‍ലാല്‍ അതിഥിതാരമായിരിക്കും. പ്രതിഫലം വിവാദമാക്കിയ തേസില്‍ ലാല്‍ പ്രകടനം ആകാംഷ ഉണര്‍ത്തുന്നുണ്ട്.
തേസിലെ ലാല്‍ വേഷം ശ്രദ്ധിക്കപ്പെട്ടാല്‍ പ്രിയന്റെ ബോളിവുഡ് ചിത്രങ്ങളില്‍ ഇനിയും മോഹന്‍ലാല്‍ കഥാപാത്രമാവും.

ഇത്തവണ വിഷുവിന് ലാല്‍ ചിത്രങ്ങളോട് മല്‍സരിക്കാന്‍ മമ്മൂട്ടിയുടെ കോബ്രയും, ദിലീപിന്റെ മായാമോഹിനിയുമുണ്ട്. അതേസമയം ഹിറ്റ്‌ലിസ്റ്റില്‍ ഇടംകണ്ടെത്തിയ സുഗീതിന്റെ ഓര്‍ഡിനറി തിയറ്ററുകളില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. വിഷുവിനും ഓര്‍ഡിനറി ഓടിക്കൊണ്ടിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
Grandmaster is an upcoming Malayalam Movie, which is an action thriller film directed by B. Unnikrishnan, scheduled to release on 27th April 2012

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam