»   » ആസിഫും ജയസൂര്യയും ഏറ്റുമുട്ടുന്നു

ആസിഫും ജയസൂര്യയും ഏറ്റുമുട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Asif Ali-Jayasurya
മോളിവുഡിലെ യുവതാരനിരയില്‍ മുന്നിലെത്താന്‍ വെമ്പുന്ന ജയസൂര്യയും ആസിഫ് അലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ചുരുങ്ങിയകാലത്തിനുള്ളില്‍ സ്വന്തമായി ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ച ഇവരുടെ ചിത്രങ്ങള്‍ ജനുവരി ആറിനാണ് തിയറ്ററുകളിലത്തെുന്നത്. ആക്ഷന്‍ ചിത്രമായ അസുരവിത്തും കോമഡി ചിത്രമായ കുഞ്ഞളിയനും തിയറ്ററുകളില്‍ ഏറ്റുമുട്ടുമ്പോള്‍ അത് പുതിയ താരസമവാക്യങ്ങള്‍ സൃഷ്ടിച്ചാലും അദ്ഭുതപ്പെടേണ്ട.

കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയന്‍ ജയസൂര്യയ്ക്ക് വന്‍പ്രതീക്ഷകളാണ് നല്‍കുന്നത്. എകെ സാജന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിയ്ക്കുന്ന അസുരവിത്തിലൂടെ യങ്സ്റ്റാര്‍ പദവി അരക്കിട്ടുറപ്പിയ്ക്കാമെന്നാണ് ആസിഫ് കരുതുന്നത്.

നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരുപോലെ സ്വന്തമാക്കിയ ബ്യൂട്ടിഫുള്ളിന് ശേഷമാണ് ജയസൂര്യ കുഞ്ഞളിയനിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പുതുവര്‍ഷത്തില്‍ കുഞ്ഞളിയനും കുടുംബപ്രേക്ഷകരുടെ മനം കവരുമെന്ന് ജയസൂര്യ ഉറച്ചുവിശ്വസിയ്ക്കുന്നു.

2011ല്‍ മലയാളിയെ വിസ്മയിപ്പിച്ച ട്രാഫിക്കിനും സാള്‍ട്ട് ആന്റ് പെപ്പറിനും ശേഷം മോളിവുഡിലെ സെന്‍സേഷനായി മാറിയ ആസിഫ് പുതിയ ചിത്രത്തിലൂടെ ഒരു സോളോ ഹിറ്റിനാണ് ശ്രമിയ്ക്കുന്നത്. സിബി മലയിലിന്റെ വയലിനിലൂടെ ആക്ഷന്‍ റോളുകളിലേക്ക് ചുവടുമാറാന്‍ ആസിഫ് ശ്രമിച്ചിരുന്നെങ്കിലും അത് ലക്ഷ്യം കണ്ടിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റോപ്പ് വയലന്‍സിലൂടെ പൃഥ്വിരാജിന് ആക്ഷന്‍ ഹീറോ പരിവേഷം സമ്മാനിച്ച എകെ സാജന് ആസിഫ് അലിയ്ക്കും അത്തരമൊരു ബ്രേക്ക് നല്‍കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Jayasurya’s Kunjaliyan, directed by Saji Surendran and scripted by Krishna Poojappura, will hit the screens along with Asuravithu, scripted and directed by A K Sajan with Asif Ali playing the hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam