»   » മണിയും അനിയന്‍ കണ്ണനും ക്യാന്‍വാസില്‍

മണിയും അനിയന്‍ കണ്ണനും ക്യാന്‍വാസില്‍

Posted By:
Subscribe to Filmibeat Malayalam
Canvas
നവാഗതരായ ഷാജിരാജശേഖര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ക്യാന്‍വാസ് എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും അനുജന്‍ കണ്ണനും ഒന്നിയ്ക്കുന്നു.

ചിത്രകാരനും എഴുത്തുകാരനുമായ മനാഫ് ഹുസൈന്‍ എന്ന കഥാപാത്രത്തെ മണി അവതരിപ്പിയ്ക്കുമ്പോള്‍ നാടകനടനായ രാമുവെന്ന കഥാപാത്രമാണ് കണ്ണന് ലഭിച്ചിരിയ്ക്കുന്നത്. പുതുമുഖ താരം അള്‍ത്താരയാണ് ചിത്രത്തിലെ മാധുരി എന്ന നായികാകഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്.

ബോബന്‍ ആലംമൂടന്‍, കോട്ടയം നസീര്‍, റഹ്മാന്‍, ഇന്ദ്രന്‍സ്, വിദ്യാലക്ഷ്മി, ചാലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. ബ്ലൂവെയില്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജി നെടുങ്കല്ലന്‍ നിര്‍മ്മിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദാണ് കൈകാര്യം ചെയ്യുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam