»   » ഡാഡി കൂള്‍ ഒരു ദിനം വൈകും

ഡാഡി കൂള്‍ ഒരു ദിനം വൈകും

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഡാഡി കൂളിന്റെ റിലീസ്‌ ഒരു ദിവസത്തേക്ക്‌ നീട്ടി. ചിത്രത്തിന്റെ ലാബ്‌ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ വൈകിയതോടെ മരയ്‌ക്കാര്‍ ഫിലിംസ്‌ ഡാഡി കൂളിന്റെ റിലീസ്‌ ആഗസ്റ്റ്‌ ഏഴിലേക്ക്‌ മാറ്റുകയായിരുന്നു.

ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ ഡാഡി കൂളിന്റെ സെന്‍സറിങ്‌ നടക്കും. തീര്‍ത്തും കുടുംബപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ക്രൈംബ്രാഞ്ച്‌ ഓഫീസറുടെ വേഷത്തിലാണ്‌ അഭിനയിക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

നവാഗതനായ ആഷിക്‌ അബു കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഡാഡി കൂളില്‍ ബോളിവുഡ്‌ താരം റിച്ച പല്ലോഡാണ്‌ നായിക. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധം പ്രധാന പ്രമേയമാക്കുന്ന ചിത്രം എഴുപത്തിയഞ്ച്‌ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam