»   » ഇത്തവണ 369 മമ്മൂട്ടിക്ക് സ്വന്തം

ഇത്തവണ 369 മമ്മൂട്ടിക്ക് സ്വന്തം

Posted By:
Subscribe to Filmibeat Malayalam
Mammootty
ഇഷ്ട നമ്പറായ കെഎല്‍ 7ബിപി 369 നടന്‍ മമ്മൂട്ടി സ്വന്തമാക്കി. സൂപ്പര്‍താരത്തിന്റെ പുതിയ ലാന്‍സ് ക്രൂയിസര്‍ കാറിനാണ് ഈ നമ്പര്‍. കാക്കനാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഈ നമ്പറില്‍ അപേക്ഷകനായി മമ്മൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകിട്ടാണ് മമ്മൂട്ടിയ്ക്ക് നമ്പര്‍ കിട്ടിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മമ്മൂട്ടി തന്റെ കാറുകള്‍ക്ക് 369 എന്ന നമ്പര്‍ തന്നെ കിട്ടാന്‍ ശ്രമിയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ നടന്ന ലേലത്തില്‍

കെഎല്‍7ബിഎം369 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam