»   » പുള്ളിമാന്റെ സംവിധായകന്‍ ചതിച്ചുവെന്ന് മീര നന്ദന്‍

പുള്ളിമാന്റെ സംവിധായകന്‍ ചതിച്ചുവെന്ന് മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam
Meera Nandan
കരിയറിലെ വലിയ അബദ്ധങ്ങളിലൊന്നായിരുന്നു പുള്ളിമാനെന്ന ചിത്രമെന്ന് നടി മീര നന്ദന്‍. ചിത്രത്തിന്റെ സംവിധായകന്‍ തന്നെ ചതിയ്ക്കുകയായിരുന്നുവെന്നും ഒരു സിനിമാവാരികയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നടിച്ചു.

മീരയുടെ കരിയര്‍ നശിപ്പിച്ച സിനിമയല്ലേ പുള്ളിമാനെന്ന ചോദ്യത്തിന് അതേയെന്ന് വേണമെങ്കില്‍ പറയാമെന്നായിരുന്നു നടിയുടെ മറുപടി. പുള്ളിമാന്റെ സംവിധായകന് കഥ പറയാന്‍ നല്ല കഴിവുണ്ടായിരുന്നു. എ്‌നാല്‍ ആ വൈഭവം സിനിമയെടുക്കുന്നതില്‍ കണ്ടില്ല. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും തന്റെ കഥാപാത്രത്തെ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സംവിധായകന് കഴിഞ്ഞില്ലെന്ന് നടി കുറ്റപ്പെടുത്തുന്നു.

അനില്‍ കെ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണിയായിരുന്നു നായകന്‍. ചിത്രം സാമ്പത്തികമായി വമ്പന്‍ പരാജയമായും മാറിയിരുന്നു.

പുള്ളിമാന് പിന്നാലെ വന്ന കറന്‍സിയും പോസ്റ്റ്മാനുമെല്ലാം പരാജയങ്ങളായെന്ന് മീര തുറന്ന് സമ്മതിയ്ക്കുന്നു. ഗ്ലാമറാവുന്നതില്‍ ചില പരിധികളുണ്ടെന്നും അത് ലംഘിയ്ക്കാത്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്നും നടി അഭിമുഖത്തില്‍ വിശദീകരിയ്ക്കുന്നുണ്ട്.

English summary
While most of the heroines prefer to stick to lead roles, Meera has proved herself different taking up character roles. I will not do any unnecessary role for the sake of doing a movie," she says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam