»   » വിവാഹമോചിതനായി മോഹന്‍ലാല്‍

വിവാഹമോചിതനായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പൊതുവേ മോഹന്‍ലാല്‍ ചിത്രമെന്ന് പറയുമ്പോള്‍ പ്രണയം, ഗാനം തുടങ്ങിയ എല്ലാ കൊമേഴ്‌സ്യല്‍ ചേരുവകളും പ്രേക്ഷകര്‍ പ്രതീക്ഷിക്കും. എന്നാല്‍ ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തില്‍ ലാല്‍ ഏറെ വ്യത്യസ്തനായിട്ടാണ് എത്തുന്നത്.

നായികമാരുടെ കൂടെ ആടിപ്പാടുകയോ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എത്തുകയോ ചെയ്യുന്ന ഒരു കഥാപാത്രമേ അല്ല ഗ്രാന്റ്മാസ്റ്ററിലേത്. പകരം വിവാഹമോചനം നേടി ഒരു ഇരുണ്ട നഗരത്തില്‍ തന്നിലേയ്ക്ക് ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരാള്‍.

സ്വയമുണ്ടാക്കിയെടുത്ത ഈ ഒറ്റപ്പെടലില്‍ നിന്നും പക്ഷേ ലാലിന്റെ കഥാപാത്രത്തിന് ഒരിക്കല്‍ നിശ്ചയമായ കടമകളിലേയ്ക്കും ഉത്തരവാദിത്തങ്ങളിലേയ്ക്കും തിരിച്ചുപോകേണ്ടിവരുകയാണ്. അവിടെവച്ച് കഥാപാത്രത്തിന്റെ രീതികള്‍ മാറുകയാണ്. ശത്രുപക്ഷത്തിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി അതിനെ ചെറുത്തുതോല്‍പ്പിക്കുന്ന ഗ്രാന്റ്മാസ്റ്ററുടെ ചടുലതയും പക്വതയും കൈവരുകയാണ്.

പക്ഷേ ഇത്തരം മുന്നേറ്റത്തിനിടയില്‍ ഒരിക്കല്‍ ഒരു നീക്കം പിഴയ്ക്കുകയാണ്. ഒട്ടേറെ വ്യത്യസ്തകളുമായിട്ടാണ് ഗ്രാന്റ്മാസ്റ്റര്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. കഥാപാത്രത്തിലെ പ്രത്യേകതയും ശ്ക്തമായ തിരക്കഥയുമാണ് ഗ്രാന്റ്മാസ്റ്ററില്‍ അഭിനയിക്കാന്‍ ലാലിനെ പ്രേരിപ്പിച്ചത്.

അറബിയും ഒട്ടകവും, കാസനോവ തുടങ്ങിയ ചിത്രങ്ങള്‍ക്കുപിന്നാലെയെത്തുന്ന ഗ്രാന്റ്മാസ്റ്റര്‍ ലാല്‍ ആരാധകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

English summary
Superstar Mohanlal is acting as a divorceee in B Unnikrishnan's Grand Master,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam