»   » ഒരു നാള്‍ വരും: ലാല്‍-ശ്രീനി മാജിക് വീണ്ടും

ഒരു നാള്‍ വരും: ലാല്‍-ശ്രീനി മാജിക് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mohanla-sreenivasan
ഹിറ്റുകളുടെ തോഴന്‍മാരായ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ശ്രീനിവാസന്‍ ഏകദേശം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ലാല്‍ നിഷ്‌കളങ്കനായ ഗ്രാമീണനായും ശ്രീനിവാസന്‍ അഴിമതിവീരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും വേഷമിടുന്നു. കുടുംബസമേതം ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക കുടിയേറുന്ന ഒരാള്‍ കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസിലെത്തുന്നതും അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ അയാളെ വട്ടം കറക്കുന്നതുമാണ ചിത്രത്തിന്റെ പ്രമേയമെന്ന്് സൂചനകളുണ്ട്. നര്‍മ്മത്തിന് മുന്‍തൂക്കം നല്‍കിയൊരുക്കുന്ന ചിത്രം ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും ആവിഷ്‌ക്കരിയ്്ക്കും.

ലാല്‍-ശ്രീനി ടീമിനെ ഒന്നിപ്പിച്ച് ടികെ രാജീവ് കുമാര്‍ നേരത്തെ ബ്രേക്കിങ് ന്യൂസ് എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം അവസാന നിമിഷം ഉപേക്ഷിയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് ഇതേ ടീം വീണ്ടുമൊന്നിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam