»   » മമ്മൂട്ടിക്ക് പിന്നാലെ ലാലും ഡോക്ടറാവുന്നു

മമ്മൂട്ടിക്ക് പിന്നാലെ ലാലും ഡോക്ടറാവുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലും ഡോക്ടറാവുകയാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ ഡോക്ടറേറ്റ് നല്‍കി ശ്രീ ശങ്കചാര്യ സര്‍വകലാശാല ആദരിയ്ക്കുന്നതോടെ ഇപ്പോള്‍ തന്നെ ഒരുപാട് വിശേഷങ്ങളുള്ള താരത്തിന്റെ പേരിന് മുമ്പില്‍ ഡോക്ടര്‍ എന്ന് കൂടി ചേര്‍ക്കപ്പെടും.

കേരള സര്‍വകലാശാല മമ്മൂട്ടിയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചതിന് പിന്നാലെയാണ് ലാലും ആദരിയ്ക്കപ്പെടുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ അടൂര്‍ ഗോപാലകൃഷ്ണനെയും മൃദംഗ വിദ്വാന്‍ ഉമയാള്‍പുരത്തിനെയും കേരള യൂണിവേഴ്‌സിറ്റി ഡി ബിരുദം നല്‍കി ആദരിച്ചിരുന്നു.

മലയാള സിനിമയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകളെ മാനിച്ചു കൊണ്ടാണ് ശങ്കരാചാര്യ സര്‍വകലാശാല അദ്ദേഹത്തെ ആദരിയ്ക്കുന്നത്. കാര്യങ്ങള്‍ ഇവിടെയും തീരുന്നില്ല, കേരളയ്ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയും മമ്മൂട്ടിയെ ഡിലിറ്റ് ബിരുദം പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത് തന്നെ നടക്കാനിരിയ്ക്കുന്ന ചടങ്ങില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ലക്ഷ്മി, കോവിലന്‍, ഹബീബ് റഹ്മാന്‍ എന്നിവരെയും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam