»   » അച്ഛന്റെ ചട്ടക്കാരി മകന്‍ റീമേക് ചെയ്യുന്നു

അച്ഛന്റെ ചട്ടക്കാരി മകന്‍ റീമേക് ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Mythili
ഇത് റീമേക്കുകളുടെ കാലമാണ്, പഴയകാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ പലതും പൊടിതട്ടിയെടുത്ത് മുഖംമിനുക്കി തിരികെക്കൊണ്ടുവരുകയാണ് സംവിധായകര്‍. നീലത്താമര ഉണ്ടാക്കിയ ഈ തരംഗം രതിനിര്‍വേദവും കടന്ന് രാജാവിന്റെ മകനിലേയ്ക്ക് എത്തുകയാണ്.

ഒപ്പം മറ്റൊരു പഴയകാല ഹിറ്റുകൂടി റീമേക്ക് ചെയ്യപ്പെടുയാണ്, ചട്ടക്കാരി. 1970ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മുഖംമിനുക്കിയെത്താന്‍ പോകുന്നത്. ചിത്രത്തില്‍ നടി ലക്ഷ്മിയായിരുന്നു ജൂലിയെന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചട്ടക്കാരിയുടെ പുതിയ പതിപ്പ് കെഎസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ഒരുക്കുന്നത്. ചിത്രത്തില്‍ പാലേരിമാണിക്യത്തിലൂടെയെത്തി നായികനിരയിലേയ്ക്കുയര്‍ന്ന മൈഥിലിയായിരിക്കും ജൂലിയാവുകയെന്നാണ് റിപ്പോര്‍ട്ട്.

പമ്മന്റെ കഥയാണ് ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം, തോപ്പില്‍ ഭാസിയായിരുന്നു ഇതിന് തിരക്കഥാരൂപം നല്‍കിയത്. ഒരു ആംഗ്ലോഇന്ത്യന്‍ പെണ്‍കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ചട്ടക്കാരിയിലെ പ്രമേയം.

ചിത്രത്തിന്റെ റീമേക്ക് രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മിക്കുക. എം ജയചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങള്‍ക്കായി താരനിര്‍ണയം നടന്നുവരുകയാണ്.

English summary
Renjith's Palerimanyakkam fame Mythali will lead the role of julie in chattakkari remake.Chattakkari was released in 1970 and was directed by K.S.Sethmadhavan and Lakshmi played the role of julie.The new version of chattakkari will be directed by K.S.Sethumadhavan's son Santhosh Sethumadhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam