»   » സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ നരേന്‍

സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ നരേന്‍

Posted By: Super Admin
Subscribe to Filmibeat Malayalam
ജയറാം-കനിഹ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട്‌ സത്യന്‍ അന്തിക്കാട്‌ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കുട്ടനാട്ടിലും പരിസരങ്ങളിലും ആരംഭിച്ചു.

ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ജയറാം ഒരു കര്‍ഷകന്റെ വേഷമാണ്‌ അണിയുന്നത്‌.

ചിത്രത്തില്‍ നരേനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയക്കുന്നുണ്ട്‌. ഇത്‌ രണ്ടാം തവണയാണ്‌ നരേന്‍ ഒരു സത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ ഇരുവരും ഒന്നിച്ച അച്ചുവിന്റെ അമ്മ വമ്പന്‍ വിജയം നേടിയിരുന്നു.

കോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനായ നരേന്‍ അവിടത്തെ തിരിക്കുകള്‍ക്കിടെയാണ്‌ സത്യന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam