»   » ഏയ്ഞ്ചല്‍ ജോണ്‍ എന്റെ പിഴ: നിത്യ മേനോന്‍

ഏയ്ഞ്ചല്‍ ജോണ്‍ എന്റെ പിഴ: നിത്യ മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Nithya Menon
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായാണ് ഏയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രം വിലയിരുത്തപ്പെടുന്നത്. കാമ്പില്ലാത്ത കഥയും അതിലും പരിതാപകരമായ അവതരണവുമൊക്കെയായപ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായി മാറി.

നായകകഥാപാത്രമല്ലാതിരുന്നിട്ട് കൂടി സിനിമയില്‍ അഭിനയിച്ചതിന് മോഹന്‍ലാലുംഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതൊ ഏയ്ഞ്ചല്‍ ജോണിലെ അഭിനയം അബദ്ധമായിപ്പോയെന്ന് നടി നിത്യ മേനോനും കുമ്പസാരിയ്ക്കുന്നു. ആ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് നിത്യ പറയുന്നത്. ചിത്രത്തില്‍ ശാന്തനു ഭാഗ്യരാജിന്റെ നായികയായിട്ടായിരുന്നു നിത്യ അഭിനയിച്ചത്. .

ആ സിനിമ ഒരബദ്ധമായിരുന്നു. പലപ്പോഴും കഥ കേള്‍ക്കുമ്പോള്‍ നല്ലൊരു പ്രൊജക്ടാണെന്ന് നമുക്ക് തോന്നും. എന്നാല്‍ ഷൂട്ടിങ് തീരുമ്പോള്‍ അത് മറ്റൊരു വിധത്തിലായിട്ടുണ്ടാവും. ഇതില്‍ നമുക്ക് കാര്യമായൊന്നും ചെയ്യാനാവില്ല-നിത്യ പറഞ്ഞു.

ടികെ രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടിയുടെ ലൊക്കേഷനിലാണ് നിത്യ ഇപ്പോള്‍. ഇടയക്ക് നിര്‍മാതാക്കളെ കാണാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ചൊരു വിവാദവും നിത്യയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടിയ്‌ക്കെതിരെ പ്രഖ്യാപിച്ച വിലക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്.

English summary
'Angel John' might very well have been one of the biggest flops in Mohanlal's career, but very few of us know that it's heroine considers the film to have been a wrong choice as well.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam