»   » പാപ്പിയും ദിലീപും ഹാപ്പി

പാപ്പിയും ദിലീപും ഹാപ്പി

Posted By:
Subscribe to Filmibeat Malayalam
Pappy Apachaa
2010ലെ ആദ്യ സമ്മര്‍ സൂപ്പര്‍ ഹിറ്റുമായി ദിലീപ് വീണ്ടും വിജയത്തിന്റെ വഴിയില്‍. ദിലീപും ലക്കി ഹീറോയിന്‍ കാവ്യയും ഒന്നിച്ച പാപ്പി അപ്പച്ച ഈ സീസണിലെ ആദ്യ സൂപ്പര്‍ ഹിറ്റായി മാറിക്കഴിഞ്ഞു. നവാഗത സംവിധായകന്‍ മാമ്മാസിന്റെ ചിത്രത്തിലൂടെ കരിയറില്‍ ഒരു വമ്പന്‍ തിരിച്ചുവരവാണ് ദിലീപ് നടത്തിയിരിക്കുന്നത്.

പാപ്പി അപച്ചയുടെ വിജയം ദിലീപിനെ സംബന്ധിച്ചിടത്തോളം ഇരട്ട നേട്ടമാണ്. ദിലീപിന്റെ സഹോദരന്‍അനൂപാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അനിയന്റെ ആദ്യ പടം തന്നെ സൂപ്പര്‍ഹിറ്റായത് ചേട്ടനെ ഹാപ്പിയാക്കുമെന്ന് ഉറപ്പാണ്.

നിരൂപകര്‍ എഴുതിതള്ളിയെങ്കിലും സാദാ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തതാണ് പാപ്പി അപ്പച്ചയ്ക്ക തുണയായത്. സമ്മര്‍ വെക്കേഷനിലെ മറ്റു വമ്പന്‍ ചിത്രങ്ങളായ പോക്കിരി രാജ, സത്യന്‍ ചിത്രമായ കഥ തുടരും, മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് എന്നീ സിനിമകള്‍ റിലീസ് ചെയ്യുന്നതോടെ പാപ്പി അപ്പച്ച തിയറ്ററുകള്‍ വിടണമെന്ന് സിനിമാ പണ്ഡിറ്റുകല്‍ പ്രവചിച്ചിരുന്നു.

എന്നാല്‍ മലയാള സിനിമയെ പ്രതിസന്ധിയിലാഴ്ത്തിയ വിതരണക്കാരും നിര്‍മാതാക്കളും തിയറ്ററുടമകളും തമ്മിലുള്ള തര്‍ക്കം പാപ്പി അപ്പച്ചയ്ക്ക് അനുഗ്രഹമായി മാറി. സമരം മൂലം പുതിയ സിനിമകളുടെ റിലീസ് തടസ്സപ്പെട്ടതും ഗോസ്റ്റ് ഹൗസ് ഇന്നിന്റെ പ്രേക്ഷകര്‍ കുറഞ്ഞതും ദിലീപ് ചിത്രത്തിന് നേട്ടമായി മാറുകയായിരുന്നു.

മൂന്നരക്കോടിയില്‍ പൂര്‍ത്തിയായ പാപ്പി അപ്പച്ച തിയറ്റര്‍ കളക്ഷനില്‍ നിന്ന് തന്നെ നാലരക്കോടിയോളം രൂപ നേടിയിട്ടുണ്ട്. സാറ്റലൈറ്റ്-ഹോം വീഡിയോ റൈററുകള്‍ കൂടി ചേരുന്നതോടെ നിര്‍മാതാവിന് പടം വമ്പന്‍ ലാഭമായി മാറും.

പാപ്പി അപ്പച്ചയുടെ വിജയം ദിലീപിനെ ഹാപ്പിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരാജയങ്ങളില്‍ മുങ്ങിത്താണു കൊണ്ടിരുന്ന താരത്തെ സംബന്ധിച്ചിടത്തോളം ഈ വിജയം ഒരു പിടിവള്ളിയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam