»   » പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്

പഴശ്ശിരാജ ഡിവിഡിയും സൂപ്പര്‍ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Pazhassi Raja
ഹരിഹരന്‍-മമ്മൂട്ടി ടീമിന്റെ പഴശ്ശിരാജ ഡിവിഡി-വിസിഡി വിപണിയിലും തരംഗം സൃഷ്ടിയ്ക്കുന്നു. മലയാളത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രത്തിന്റെ ഹോം വീഡിയോ വില്‍പനയും ചരിത്രമാവുകയാണ്.

മെയ് ഒന്നിന് മോസര്‍ ബെയറാണ് പഴശ്ശിരാജയുടെ സിഡി-ഡിവിഡികള്‍ വിപണിയിലെത്തിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് മോസര്‍ബെയര്‍ വക്താക്കള്‍ പറയുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ഉയര്‍ന്ന ഹോം വീഡിയോ വില്‍പനയാണിതെന്നും അവര്‍ വ്യക്തമാക്കി.

പഴശ്ശിരാജയുടെ ഡിവിഡിയ്ക്ക് 125 രൂപയും വിസിഡിയ്ക്ക് 69 രൂപയുമാണ് മോസര്‍ ബെയര്‍ വിലയിട്ടിരിയ്ക്കുന്നത്. സിഡി ലോഞ്ചിങുമായി ബന്ധപ്പെട്ട് മുമ്പെങ്ങും കാണാത്ത വിധം വമ്പന്‍ പരസ്യപ്രചാരണമാണ് കമ്പനി നടത്തുന്നത്.

പഴശ്ശിരാജയുടെ ഹോം വീഡിയോ റൈറ്റ് വന്‍ തുകയ്ക്ക് മോസര്‍ ബെയര്‍ സ്വന്തമാക്കിയത്. ഡിവിഡി, വിസിഡി ബ്ലൂ റേ തുടങ്ങിയ ഫോര്‍മാറ്റുകളുടെ അവകാശമാണ് മോസര്‍ ബെയര്‍ സ്വന്തമായുള്ളത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ബ്ലൂ റേ അവകാശം മോസര്‍ ബെയര്‍ സ്വന്തമാക്കിയത്. എന്നാല്‍ പഴശ്ശിരാജയുടെ ബ്ലൂ റേ ഫോര്‍മാറ്റ് എന്ന് വിപണിയിലെത്തുമെന്ന കാര്യം വ്യക്തമല്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam