»   » സത്യസായി ബാബയായി പ്രകാശ് രാജ്

സത്യസായി ബാബയായി പ്രകാശ് രാജ്

Posted By:
Subscribe to Filmibeat Malayalam
Prakash Raj
അന്തരിച്ച ആത്മീയ ഗുരു സത്യസായി ബാബ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം പ്രകാശ് രാജിനെ തേടിയെത്തുന്നു.

ദേശീയ പുരസ്‌കാര ജേതാവായ പ്രകാശ് രാജ് വില്ലന്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. പ്രകാശ് രാജിനെ ബാബയാക്കാന്‍ ചിത്രത്തിന്റെ സംവിധായകനായ കോടി രാമകൃഷ്ണയെ പ്രേരിപ്പിയ്ക്കുന്ന ഘടകവും ഇതുതന്നെയാണ്.

വിവിധ ഭാഷകളിലായി ഒരുക്കുന്ന സായി ബാബ സിനിമയില്‍ മറ്റാരെക്കാളും തിളങ്ങാന്‍ പ്രകാശ് രാജിന് കഴിയുമെന്ന് നിര്‍മാതാവായ ഹരി രാമ ജോഗയ്യ പറയുന്നു.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. ഈ മാസം തന്നെ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കാര്‍ഡിങ് നടക്കും. ഉടന്‍ ഷൂട്ടിങ് തുടങ്ങുന്ന സിനിമ ബാബയുടെ ജന്മദിനമായ നവംബര്‍ 23ന് റിലീസ് ചെയ്യാനാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

English summary
Tollywood director Kodi Rama Krishna's proposed devotional film Baba Satya Sai, based on the life of spiritual guru Satya Sai Baba, is likely to star National award winning actor Prakashraj in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam