മെയ്‍ഫ്ളവര്‍: പൃഥ്വിയും ഫഹദും ഒന്നിക്കുന്നു

പൃഥ്വിയേയും ഫഹദ് ഫാസിലനെയും പ്രധാനകഥാപാത്രങ്ങളാക്കി മെയ്‍ഫ്ളവര്‍ എന്നൊരു ചിത്രമാണ് രഞ്ജിത്ത് ശങ്കര്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രം പറയുന്നത് ഒരു ലളിതമായ പ്രണയകഥയാണ്. ആനന്ദ് മധുസൂദനന്‍ എന്നൊരു പുതിയൊരു സംഗീത സംവിധായകനെയും രഞ്ജിത്ത് ഈ ചിത്രത്തിലൂടെ അവതരിപ്പിയ്ക്കുന്നുണ്ട്. മെയ്‍ഫ്ളവറില്‍ അഞ്ച് ഗാനങ്ങളുണ്ടാവുമെന്നാണ് സൂചന.
പാസഞ്ചര്‍ ഉയര്‍ത്തിയ പ്രതീക്ഷകള്‍ കാത്തുസൂക്ഷിയ്ക്കാന്‍ തന്റെ രണ്ടാംചിത്രമായ അര്‍ജുനന്‍ സാക്ഷിയിലൂടെ രഞ്ജിത്തിന് സാധിച്ചിരുന്നില്ല. പൃഥ്വി നായകനായ ഈ ചിത്രം പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.
More from Filmibeat
ranjith shankar mayflower prithviraj and fahadh fazil രഞ്ജിത്ത് ശങ്കര്‍ ഫഹദ് ഫാസില്‍ പൃഥ്വിരാജ് മെയ്‍ഫ്ളവര്‍


Click it and Unblock the Notifications











