»   » തേജാഭായി പൃഥ്വിരാജിന് തിരിച്ചടിയായി

തേജാഭായി പൃഥ്വിരാജിന് തിരിച്ചടിയായി

Posted By:
Subscribe to Filmibeat Malayalam
Tejabhai and Family
ഏറെ പ്രതീക്ഷകളുമായിട്ടാണ് നടന്‍ പൃഥ്വിരാജിന്റെ കോമഡി അവതാരമായ ജേതാഭായ് ആന്റ് ഫാമിലി പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പൃഥ്വിയ്ക്കും കൂട്ടര്‍ക്കും കടുത്ത നിരാശ നല്‍കിക്കൊണ്ട് ചിത്രം തകര്‍ന്നടിയുകയാണ്. ഈ ഓണം പൃഥ്വിയുടേതായിരിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. പലറിലീസിങ് കേന്ദ്രങ്ങളില്‍ നിന്നും തേജാഭായ് ഉടന്‍ മാറ്റുമെന്നാണ് സൂചനകള്‍.

ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ് തുടങ്ങി പൃഥ്വിരാജിന്റെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള അനന്താ വിഷന് തേജാഭായ് ആന്റ് ഫാമിലി കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നാണ് സൂചന. മോശം തിരക്കഥയും പൃഥ്വിയുടെ കോമഡി രംഗങ്ങള്‍ അമ്പേ പരാജയമായതുമാണ് ചിത്രത്തിന് വിനയായത്.

പൃഥ്വിരാജിന്റെ ഫാന്‍സുപോലും തേജാഭായിയില്‍ സംതൃപ്തരല്ലെന്നതാണ് സത്യം. നിരൂപകരെല്ലാം കടുത്ത ഭാഷയിലാണ് ചിത്രത്തിനെ വിമര്‍ശിച്ചിരിക്കുന്നത്. ഓണം സീസണില്‍ ആഘോഷ സ്വഭാവമുള്ള ഒരു ചിത്രം എന്ന സംവിധായകന്‍ ദീപു കരുണാകരന്റെ ആശയവും അസ്ഥാനത്തായിപ്പോയി.

വരുന്ന വെള്ളിയാഴ്ച കൂടുതല്‍ ഓണച്ചിത്രങ്ങള്‍ റിലീസാകും. ഇതോടെ തേജാഭായിയെ തീയേറ്ററ്# ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍്ട്ട്. കുഞ്ചാക്കോ ബോബന്റെ ഡോക്ടര്‍ ലവ്, സെവന്‍സ്, ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍ തുടങ്ങിയവയാണ് വെള്ളിയാഴ്ച എത്തുന്നത്.

English summary
Prithivraj cannot not impress with a comedy role in Tejabhai and Family. Reports says that Tajabhai is a boxoffice flot amoung Onam releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam