»   » നയന്‍സിന്‌ കോളിവുഡില്‍ വിലക്ക്‌

നയന്‍സിന്‌ കോളിവുഡില്‍ വിലക്ക്‌

Posted By:
Subscribe to Filmibeat Malayalam
Nayantara
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായ നയന്‍സിന്‌ കോളിവുഡില്‍ വിലക്ക്‌. തമിഴ്‌ ഫിലിം പ്രോഡ്യൂസേഴ്‌സ്‌ കൗണ്‍സിലും സൗത്ത്‌ ഇന്ത്യ ഫിലം ആക്ടേഴ്‌സ്‌ അസോസിയേഷനുമാണ്‌ താരത്തിന്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ കോളിവുഡിലെ ഒരൊറ്റ സിനിമകളിലും താരത്തെ സഹകരിപ്പിയ്‌ക്കരുതെന്നാണ്‌ സംഘടനകളുടെ നിര്‍ദ്ദേശം. നയന്‍താരക്കെതിരെ ലിംഗുസ്വാമി ചിത്രമായ പയ്യാ യുടെ നിര്‍മാതാവ്‌ സുഭാഷ്‌ ചന്ദ്ര ബോസ്‌ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ലിംഗുസ്വാമി ചിത്രത്തില്‍ നയന്‍സിനെ നായികയാക്കാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ നയന്‍താര ഒരു കോടി പ്രതിഫലമായി ആവശ്യപ്പെട്ടത്‌ കോളിവുഡില്‍ വന്‍വാര്‍ത്തയായിരുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ താരം പ്രതിഫലം കുറയ്‌ക്കണമെന്ന്‌ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നയന്‍സ്‌ അതിന്‌ വഴങ്ങിയില്ല. തുടര്‍ന്ന്‌ ഇരുകൂട്ടരും തമ്മില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഒടുവില്‍ നയന്‍സിനെ പുറന്തള്ളി തമന്നയെ നായികയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

ഇതിന്‌ പിന്നാലെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ നല്‌കിയ അഡ്വാന്‍സ്‌ തിരികെ തരാന്‍ നയന്‍താര തയാറാകുന്നില്ലെന്ന്‌ കാണിച്ച്‌ പയ്യായുടെ നിര്‍മാതാവ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലിന്‌ പരാതി നല്‌കുകയും ചെയ്‌തിരുന്നു. ഇതനുസരിച്ചാണ്‌ താരത്തിനെതിരെ വിലക്കേര്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചത്‌.

തമിഴിലെ പുതിയ ചിത്രങ്ങളിലേക്കൊന്നും നയന്‍താരയെ സഹകരിപ്പിയ്‌ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ്‌ നല്‌കിയിരിക്കുന്നത്‌. ഇത്‌ കൂടാതെ മലയാളം, തെലുങ്ക്‌ സിനിമകളിലേക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്നും പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സില്‍ ശ്രമിയ്‌ക്കുന്നുണ്ട്‌.

മലയാളത്തില്‍ സിദ്ദിഖ്‌ ചിത്രമായ ബോഡിഗാര്‍ഡിലാണ്‌ ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam