»   » ശരണിനെ രക്ഷിയ്ക്കാന്‍ മമ്മൂട്ടി

ശരണിനെ രക്ഷിയ്ക്കാന്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty-Saran
ആരാധകരെ അതിശയിപ്പിയ്ക്കാവുന്ന തീരുമാനവുമായി മമ്മൂട്ടി മുന്നോട്ട്. പരാജയങ്ങളിലൂടെ മാത്രം അറിയപ്പെടുന്ന ഒരു സംവിധായകനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുകയാണ്. അതും താരത്തിന്റെ കരിയര്‍ ഒരുപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഈ സാഹസമെന്നത് ശ്രദ്ധേയം.

പരാജയങ്ങള്‍ സംവിധായകന്‍ ശരണിന് പുതുമല്ല, തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ യുവസംവിധായകനെന്ന് വേണമെങ്കില്‍ ഈ സംവിധായകനെ വിശേഷിപ്പിയ്ക്കാം. കാതല്‍ മന്നന്‍, അമര്‍ക്കളം, പാത്തേന്‍ രസിത്തേന്‍, ജെ ജെ, വസൂല്‍രാജ എംബിബിഎസ്, അസ്സല്‍ എന്നിങ്ങനെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട പരാജയസിനിമകളുടെ സംവിധായകനെന്ന ചീത്തപ്പേര് ഈ സംവിധായകന് സ്വന്തം.

എന്തായാലും ഒരു വിജയം തേടിയുള്ള ശരണിന്റെ യാത്രയ്‌ക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചേരുകയാണ്. ഒരു ചാനല്‍ അഭിമുഖത്തില്‍ ശരണ്‍ തന്നെയാണ് മമ്മൂട്ടി ചിത്രമൊരുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

തമിഴിലെ പ്രമുഖ സംവിധായകനായ കെ ബാലചന്ദറിന്റെ കളരിയില്‍ നിന്നും സംവിധാനം പഠിച്ച ശരണിന്റെ ചിത്രങ്ങള്‍ പരാജയമായിരുന്നുവെങ്കിലും പലതിലും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണാമായിരുന്നു. ശരണിന്റെ തന്നെ ജെമിനി പ്രൊഡക്ഷനായിരിക്കും മമ്മൂട്ടി ചിത്രം നിര്‍മിയ്ക്കുകയെന്നാണ് സൂചനകള്‍, ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

English summary
Director Saran, who get into the list of top directors in South Indian cinema with flicks like Kaadhal Mannan,Amarkalam, Parthen Rasithen,Gemini,Jay Jay, Attahasam, Vassool raja MBBS, Asal etc. is planning a venture with Megastar Mammootty soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam