»   » കഥ തുടരുന്നു; സ്വന്തം കഥയെന്ന് അന്തിക്കാട്

കഥ തുടരുന്നു; സ്വന്തം കഥയെന്ന് അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikad
കഥ തുടരുന്നു എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ കാര്യമില്ലെന്നും കഥ സ്വന്തം സൃഷ്ടിയാണെന്നും അന്തിക്കാട് പറഞ്ഞു.നോവല്‍ വായിച്ചതിനുശേഷം ആരോപണത്തില്‍ വല്ല വസ്തുതയും ഉണെ്ടങ്കില്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ഹംസ ആലുങ്കലാണ് ചിത്രത്തിന്റെ കഥ തന്റെ നോവലിലെകഥയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സത്യന്‍ അന്തിക്കാടിനെതിരെ നിയമനടപടിസ്വീകരിക്കുമെന്നും ഹംസ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam