»   » ലാല്‍-മമ്മൂട്ടി യുദ്ധം: ദിലീപ് ചിത്രം നേരത്തെ

ലാല്‍-മമ്മൂട്ടി യുദ്ധം: ദിലീപ് ചിത്രം നേരത്തെ

Posted By:
Subscribe to Filmibeat Malayalam
Spanish Masala
മലയാള സിനിമയിലെ ഏറ്റവും ശക്തരായ താരങ്ങള്‍ അവരുടെ വമ്പന്‍ സിനിമകളുമായി ഏറ്റുമുട്ടുമ്പോള്‍ അന്തിമവിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക അസാധ്യം. കരിയറിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ കാസനോവയുമായി മോഹന്‍ലാല്‍ ക്രിസ്മസിനെത്തുമ്പോള്‍ വെല്ലുവിളിയാവുക മമ്മൂട്ടി-സുരേഷ് ഗോപി ടീം ഒന്നിയ്ക്കുന്ന കിങ് ആന്റ് കമ്മീഷണറാണ്.

ഈ വമ്പന്‍ പോരാട്ടത്തിനിടെ വന്നുപെടാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല. ഇങ്ങനെയൊരു സാഹചര്യമാണ് ലാല്‍ജോസിന്റെ ദിലീപ് ചിത്രമായ സ്പാനിഷ് മസാലയും നേരിടുന്നത്.

ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 23നാണ് സ്പാനിഷ് മസാലയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ക്രിസ്മസിന് ഉറപ്പായതോടെ റിലീസ് നേരത്തെയാക്കാന്‍ സ്പാനിഷ് മസാലയുടെ അണിയറക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരമനുസരിച്ച് ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാവ് നൗഷാദ് താത്പര്യപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ഒരു സോളോ റിലീസ് തന്നെ സ്പാനിഷ് മസാലയ്ക്ക് ലഭിയ്ക്കും. ഒന്നോ രണ്ടോ ആഴ്ചകള്‍ വലിയ എതിരാളികലില്ലാതെ തിയറ്ററുകളില്‍ തുടരാനും ദിലീപ് ചിത്രത്തിന് ഇതിലൂടെ കഴിയും.

ആസ്ട്രിയന്‍ മോഡലായ ഡാനിയേല നായികയാവുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Dileep’s Lal Jose directed Spanish Masala which was scheduled to release for Christmas on December 23, is likely to be advanced by two weeks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam