»   » മമ്മൂട്ടിയും അര്‍ജ്ജുനും ഒന്നിക്കുന്ന വന്ദേമാതരം

മമ്മൂട്ടിയും അര്‍ജ്ജുനും ഒന്നിക്കുന്ന വന്ദേമാതരം

Posted By:
Subscribe to Filmibeat Malayalam
Mammootty and Arjun
സമകാലീന ഇന്ത്യയുടെ ശാപമായി മാറിയ തീവ്രവാദ ഭീഷണിയെ പ്രമേയമാക്കിയാണ് മമ്മൂട്ടി-അര്‍ജ്ജുന്‍ ടീമിന്റെ ദ്വിഭാഷ ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. 14 കോടി ബജറ്റില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച ചിത്രത്തിന്റെ റീലിസ് പല തവണ റീലിസ് മാറ്റിവച്ചിരുന്നു.

മലയാളത്തില്‍ വന്ദേമാതരം എന്ന പേരിലും തമിഴില്‍ അറുവടൈ എന്ന പേരിലുമെത്തുന്ന സിനിമ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 12ന് തിയറ്ററുകളിലെത്തും.

അരവിന്ദന്‍ സംവിധാനം ചെയ്യുന്ന വന്ദേമാതരത്തിലൂടെയാണ് മമ്മൂട്ടി ഇത്തവണ തന്റെ വിഷു സാന്നിധ്യം ഉറപ്പിയ്ക്കുന്നത്.
തെക്കേ ഇന്ത്യയിലെ ചില സുപ്രധാന നഗരങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ അന്താരാഷ്ട്ര തീവ്രവാദി സംഘം പദ്ധതി തയ്യാറാക്കിയെന്ന റിപ്പോര്‍ട്ട് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് അവിചാരിതമായി ചോര്‍ന്ന് കിട്ടുന്നു.

മാലിക്ക് എന്നൊരാളാണ് സംഘത്തലവന്‍. അതുമാത്രമാണ് അധികൃതര്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് ആകെ അറിയാവുന്നത്. തീവ്രവാദികളുടെ പദ്ധതി തകര്‍ക്കാനായി ഇന്റലിജന്‍സ് ബ്യൂറോയുടെ ദക്ഷിണമേഖലാ കമാന്റര്‍ ഗോപീകൃഷ്ണനാണ് നിയോഗിക്കപ്പെടുന്നത്. ഗോപീകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ദൗത്യസംഘത്തിന് അധികൃതര്‍ രൂപം നല്‍കുന്നു.

ഈ സംഘത്തിലേയ്ക്ക് തമിഴ്‍നാട് സ്റ്റേറ്റ് പൊലീസില്‍ നിന്ന് അന്‍വര്‍ ഹുസൈന്‍ എന്നൊരു ഉദ്യോഗസ്ഥന്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നതോടെ സംഘത്തിന്റെ പ്രവര്‍ത്തനം ദ്രുതഗതിയിലാകുന്നു.തുടര്‍ന്ന് അതിസാഹസികമായ പോരാട്ടത്തിലൂടെ ഈ സംഘം അന്താരാഷ്ട്ര തീവ്രവാദികളുടെ നീക്കം തകര്‍ക്കുന്നു.

ഇന്റലിജന്‍സ് ബ്യൂറോ മേഖലാ ഡയറക്ടര്‍ ഗോപീകൃഷ്ണന്നായി വേഷമിടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. അന്‍വര്‍ ഹുസൈനാകുന്നത് തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍.ആക്ഷന്‍ രംഗങ്ങള്‍ പെര്‍ഫെക്ഷനോടെ അവതരിപ്പിയ്ക്കുന്ന നടനാണ് അര്‍ജുന്‍. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രത്തിലും ഉശിരന്‍ സംഘട്ടനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അനില്‍ അരശ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്ന സംഘട്ടന രംഗങ്ങള്‍ കിടിലനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത തെന്നിന്ത്യന്‍ താരമായ സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.

ഒരു ദ്വിഭാഷ ചിത്രമെന്നത് തന്നെയായാണ് മമ്മൂട്ടി-അര്‍ജ്ജുന്‍ ടീമിന്റെ വന്ദേമാതരം നേരിടുന്ന പ്രധാന വെല്ലുവിളി. ചിത്രത്തിന്റെ തിരക്കഥയിലെ ചെറിയ പാളിച്ച പോലും സിനിമയ്ക്ക് വിനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത പേജില്‍
ഐജി: കാക്കിയുടെ കരുത്തില്‍ സുരേഷ് ഗോപി

മുന്‍ പേജില്‍
വീണ്ടും ഹരിഹര്‍ നഗറിലേക്ക്‌

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam