»   » ഐജി: കാക്കിയുടെ കരുത്തില്‍ സുരേഷ് ഗോപി

ഐജി: കാക്കിയുടെ കരുത്തില്‍ സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
വെള്ളിത്തിരയിലെ പോലീസ് വേഷങ്ങള്‍ക്ക് പുതിയൊരു ഭാവം നല്കിയ താരമാണ് സുരേഷ് ഗോപി. മാടമ്പിയിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകന്‍മാരിലൊരാളായി മാറിയ ബി ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന ഐജിയുമായെത്തുന്പോള്‍ സുരേഷ് ഗോപി പ്രതീക്ഷിയ്ക്കുന്നത് തന്റെ മുന്‍ പോലീസ് ചിത്രങ്ങള്‍ നേടിയ വിജയങ്ങളുടെ ആവര്‍ത്തനമാണ്.

കേരളത്തിലെ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ്‌ സുരേഷ് ഗോപിയുടെ പോലീസ് അവതാരം വീണ്ടുമെത്തുന്നത്.

സംസ്ഥാനത്ത്‌ വേരാഴ്‌ത്തിയ തീവ്രവാദ പ്രസ്ഥാനങ്ങളുടെയും ലക്ഷ്‌ക്കറി തോയ്‌ബ പോലുള്ള സംഘടനകള്‍ക്ക്‌ വേണ്ടി ചാവേറുകളാകാന്‍ ഇറങ്ങിത്തിരിയ്‌ക്കുന്ന യുവത്വത്തിന്റെയും കഥയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്‍ പറയുന്നത്‌.

മുംബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട എടിഎസ്‌ തലവന്‍ ഹേമന്ത്‌ കാര്‍ക്കറെയുടെ ജീവിതത്തോട്‌ ഒട്ടിനില്‌ക്കുന്ന കഥാപാത്രത്തെയായിരിക്കും സുരേഷ്‌ ഗോപി ഐജിയിലൂടെ അവതരിപ്പിയ്‌ക്കുക.

കണ്ടുമടുത്ത സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളില്‍ നിന്ന് ഐജി നല്കുന്ന വ്യത്യസ്തത എന്നതിനെ ആശ്രയിച്ചിരിയ്ക്കും ഐജിയുടെ ഭാവി. സുരേഷ് ഗോപി ചിത്രങ്ങള്‍ പൊതുവ നേരിടുന്ന ജനപ്രിയമില്ലായ്മയും ഐജിയ്ക്ക് മുന്നിലുള്ള വെല്ലുവിളിയായേക്കും.

എന്നാല്‍ കാക്കിയണിഞ്ഞാല്‍ താനിപ്പോഴും തീപ്പൊരി തന്നെയാണെന്ന് സുരേഷ് ഗോപി തെളിയിച്ചിട്ട് അധിക നാളായിട്ടില്ല. ട്വന്റി20യിലെ താരത്തിന്റെ അപാര പ്രകടനമാണ് ഐജിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു് പ്രതീക്ഷകള്‍ നല്കുന്നത്.

സൂപ്പര്‍ സ്‌റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹി നിര്‍മ്മിയ്ക്കുന്ന ഐജി ഏപ്രില്‍ 12ന് പ്രദര്‍ശനത്തിനെത്തും.

അടുത്ത പേജില്‍
ഫാസിലുമൊത്ത് ദിലീപ് ആദ്യം

മുന്‍ പേജില്‍
വന്ദേമാതരവുമായി മമ്മൂട്ടി

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam