»   » 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹരിഹര്‍ നഗര്‍ വീണ്ടും

17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹരിഹര്‍ നഗര്‍ വീണ്ടും

Subscribe to Filmibeat Malayalam
2harihar Nagar
17 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിയറ്ററുകളില്‍ ചിരിയുടെ അലമാലകള്‍ ഉയര്‍ത്തിയ ഇന്‍ഹരിഹര്‍ നഗറിന്റെ രണ്ടാം ഭാഗമായ ടു ഹരിഹര്‍ നഗറാണ്‌ ഈ സീസണില്‍ രണ്ടാമതെത്തുന്ന ചിത്രം. നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം ലാല്‍ സംവിധാന രംഗത്തേക്ക്‌ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയാണ്‌ ടു ഹരിഹര്‍ നഗറിന്റെ പ്ലസ്‌ പോയിന്റ്‌.

ഇന്‍ഹരിഹര്‍ നഗറിലെ കോമഡി നമ്പറുകളിലൂടെ പ്രേക്ഷക മനസ്സുകളില്‍ കയറിക്കൂടിയ മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ കൂട്ടുകെട്ട്‌ തന്നെയാണ്‌ ടു ഹരിഹര്‍ നഗറിലേയും നായകന്‍മാര്‍. മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍ കുട്ടി, തോമസ്‌ കുട്ടി എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‌ക്കുന്നതാണ്‌ ഇന്‍ഹരിഹറിന്റെ രണ്ടാംഭാഗം അവതരിപ്പിയ്‌ക്കാന്‍ ലാലിന്‌ ധൈര്യം നല്‌കിയത്‌.

ആദ്യ ചിത്രത്തിലെ 'ഉന്നം പറന്ന്‌ തെന്നി പറന്ന്‌' എന്ന്‌ തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനവും 'തോമസ്‌ കുട്ടി വിട്ടോടാ...' എന്ന നമ്പറും പുതിയ ചിത്രത്തിലും ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നാല്‍വര്‍ സംഘത്തിലെ ഒരാളുടെ വിവാഹത്തിനായി എത്തുന്ന കൂട്ടുകാരെ വട്ടം ചുറ്റിയ്‌ക്കുന്ന മായയായി തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം ലക്ഷ്‌മി റായി വേഷമിടുന്നു.

ഏപ്രില്‍ രണ്ടിന്‌ ചിത്രം തിയറ്ററുകളിലെത്തും. ആദ്യ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഗീതാ വിജയനും പുതിയ ചിത്രത്തിലുണ്ട്‌. ഇന്‍ഹരിഹര്‍ നഗറില്‍ വില്ലനായെത്തിയ ജോണ്‍ ഹോനായി വീണ്ടുമെത്തുമോയെന്ന സസ്‌പെന്‍സും സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ വെയ്‌ക്കുന്നുണ്ട്‌.  ((ചിത്രത്തില്‍ ജോണ്‍ ഹോനായി തീയില്‍ പെടുന്നതായാണ് കാണിയ്ക്കുന്നത്. എന്നാല്‍ ഹോനായി മരിച്ചതിന്റെ സൂചനയൊന്നും സിനിമയില്‍ കാണിയ്ക്കുന്നില്ല)

കാലം ഈ നാല്‍വര്‍ക്കൂട്ടത്തിന്റെ മെയ് വഴക്കത്തിലും ശരീരഭാഷയിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന കാര്യമുറപ്പാണ്. ഇത് എത്രത്തോളം അതിജീവിയ്ക്കാന്‍ താരങ്ങള്‍ക്കും സംവിധായകനും കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും ടു ഹരിഹര്‍നഗറിന്റെ വിജയം.

അടുത്ത പേജില്‍
വന്ദേമാതരവുമായി മമ്മൂട്ടി

മുന്‍ പേജില്‍
ജാക്കിയുടെ മടങ്ങിവരവ് മാര്‍ച്ച് 26ന്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam