»   » മമ്മൂട്ടിയുമായി ചേര്‍ന്നതിനെക്കുറിച്ച് സുരേഷ് ഗോപി

മമ്മൂട്ടിയുമായി ചേര്‍ന്നതിനെക്കുറിച്ച് സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
King And Commissioner
കിങ് ആന്റ് കമ്മീഷണര്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തിയതായണ്. ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലൂടെ ഉദയം കൊണ്ട ജോസഫ് അലക്‌സ് ഐഎഎസ്, ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നീ കഥാപാത്രങ്ങള്‍ കിങ് ആന്റ് കമ്മീഷണറില്‍ ഒന്നിച്ചെത്തുകയാണ്.

ഏറെനാളുകള്‍ക്കുശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും ഈ ചിത്രത്തിലൂടെ ഒരൂമിച്ചെത്തുകയാണ്. ഇതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ടുപേര്‍ക്കുമിടയില്‍ നിലനിന്നിരുന്ന സൗന്ദര്യപിണക്കങ്ങളും ഇതോടെ അവസാനിക്കുകയാണ്.

താനും മമ്മൂട്ടിയും ഒന്നിയ്ക്കാന്‍ ഒരു കാരണമുണ്ടെന്നാണ് സുരേഷ് ഗോപി ഈ താരസംഗമത്തെക്കുറിച്ച് പറയുന്നത്. ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് സിനിമാലോകം വിധി എഴുതിയ മമ്മൂട്ടി സുരേഷ്‌ഗോപി കൂട്ടുകെട്ട് വീണ്ടും ഉണ്ടായി. ചില ജന്‍മങ്ങള്‍ ഉണ്ടാകുന്നതുതന്നെ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടിയാണ്. ഞാനും മമ്മുക്കയും ഷാജിയും രണ്‍ജിയുമൊക്കെ ജനിച്ചത് ഇത്തരം മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്- ഒരു ചലച്ചിത്രവാരികയിലെ അഭിമുഖത്തില്‍ സുരേഷ് ഗോപി പറയുന്നു.

ഇടതുസര്‍ക്കാരിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടിയ ഒരു ചിത്രമായിരുന്നു ഭരത്ചന്ദ്രന്‍ ഐ പി എസ്. ഇപ്പോള്‍ കിംഗ് ആന്റ് കമ്മീഷണറിനുശേഷം ഒരുപക്ഷേ, ദേശീയരാഷ്ട്രീയത്തില്‍ ഭരത്ചന്ദ്രനെപ്പോലെ, ജോസഫ് അലക്‌സിനെപ്പോലെ രണ്ട് ബ്യൂറോക്രാറ്റുകള്‍ ഉയര്‍ന്നുവരുമായിരിക്കും-സുരേഷ് ഗോപി പറയുന്നു.

രണ്ടു വിജയചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വീണ്ടും ഒരു ചിത്രത്തിലൂടെ കടന്നുവരുന്നു എന്നത് ലോക സിനിമയില്‍ തന്നെ ആദ്യത്തെ ശ്രമമായിരിക്കും. ഈ സിനിമ കാലം ചര്‍ച്ച ചെയ്യുന്ന ഒന്നായിത്തീരണമെന്നാണ് ആഗ്രഹം-സുരേഷ് പറയുന്നു.

English summary
Actor Suresh Gopi said that he and stars like Mammootty are born for entertain viewers with good films,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam