രതിനിര്‍വ്വേദത്തില്‍ അഭിനയിക്കുന്നത് ഭാഗ്യം:ശ്വേത

ഇതില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് രതിനിര്‍വ്വേദം. ടികെ രാജീവ് കുമാറാണ് നടി ശ്വേത മേനോനെ നായികയാക്കി രതിനിര്‍വേദം പുനരാവിഷ്‌കരിക്കുന്നത്.
ജയഭാരതി അനശ്വരമാക്കിയ രതി എന്ന കഥാപാത്രത്തെതായണ് ശ്വേത അവതരിപ്പിക്കുന്നത്. താന്‍ ഈ കഥാപാത്രത്തെ എല്ലാ പൂര്‍ണതയോടും കൂടി അവതരിപ്പിക്കുമെന്ന് ശ്വേത പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുന്നു.
രതിനിര്‍വ്വേദത്തിലെ രതി എന്ന കഥാപാത്രം അനശ്വരമാണെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കിട്ടിയ അവസരം ഭാഗമാണെന്നും നടി പറയുന്നു.
തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് രതി. ഒന്നാമത് ഈ ചിത്രം കാണാത്ത പ്രേക്ഷകര്‍ കുറയും. മറ്റൊന്ന് പ്രണയത്തിന്റെ വേറിട്ട അവസ്ഥകളിലൂടെയാണ് രതിയെന്ന കഥാപാത്രത്തിന്റെ സഞ്ചാരം.
എന്നെക്കാള്‍ പ്രായം കുറഞ്ഞയാളാണ് എന്റെ പ്രണയനായകന്‍ . അതുകൊണ്ടുതന്നെ അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ വളരെയധികം കാര്യങ്ങളുണ്ട- ശ്വേത പറഞ്ഞു.എന്തായാലും ശ്വേത രതിയായെത്തുന്നത് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ .


Click it and Unblock the Notifications











