»   » മാപ്പ് പറഞ്ഞില്ലെങ്കില്‍ തിലകന്‍ പുറത്ത്

മാപ്പ് പറഞ്ഞില്ലെങ്കില്‍ തിലകന്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Thilakan
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേരും. നടന്‍ തിലകന്‍ യോഗത്തില്‍ ഹാജരാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് ആറിനാണ് യോഗം ആരംഭിക്കുന്നത്.

സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയത തിലകനുമായി അവസാന സമവായ ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഹാജരാകാന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിലെത്തി മറുപടി നല്‍കുമെന്ന് തിലകനും പറഞ്ഞിരുന്നു.

സംഘടനയ്‌ക്കെതിരെയും മറ്റുമുതിര്‍ന്ന താരങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ച തിലകന്‍ നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നാണ് സംഘടന ഭാരവാഹികള്‍ നല്‍കുന്ന സൂചന.

സംഘടനയ്‌ക്കെതിരെ തിലകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കഴിഞ്ഞ എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്തിരുന്നു. അമ്മ ഭാരവാഹികളെ ആക്ഷേപിച്ചതും മമ്മൂട്ടിക്കെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളും ഗുരുതരമായ കുറ്റമായാണ് സംഘടന കണക്കാക്കുന്നത്.

തിലകനുമായുള്ള തര്‍ക്കത്തില്‍ സംഘടന പുലര്‍ത്തുന്ന മൃദുസമീപനത്തില്‍ പല അംഗങ്ങള്‍ക്കും പ്രതിഷേധമുണ്ട്. ഇതവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. സംഘടനാ അച്ചടക്കം ലംഘിച്ച പല അംഗങ്ങളെയും കര്‍ശനമായി ശിക്ഷിച്ച അമ്മ തിലകന്റെ കാര്യത്തില്‍ എന്തിനു മടിച്ചുനില്‍ക്കുന്നു എന്നാണവരുടെ ചോദ്യം. വിളിച്ചവരില്‍ ഭൂരിഭാഗവും മുന്‍പു ശിക്ഷകള്‍ക്കു വിധേയരായവരാണ്.

മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള‍െപ്പറ്റി തിങ്കളാഴ്ചത്തെ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കുമെന്ന് സൂചനകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam