»   » അവാര്‍ഡ്‌ നല്‍കിയത്‌ സീരിയലിന്‌: ടിവി ചന്ദ്രന്‍

അവാര്‍ഡ്‌ നല്‍കിയത്‌ സീരിയലിന്‌: ടിവി ചന്ദ്രന്‍

Subscribe to Filmibeat Malayalam
TV Chandran
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ എന്ന പേരില്‍ ഇത്തവണ അവാര്‍ഡുകള്‍ നല്‍കിയത്‌ സീരിയലിനാണോ എന്ന്‌ സംശമുണ്ടെന്ന്‌ സംവിധായകന്‍ ടിവി ചന്ദ്രന്‍.

അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രമാണ്‌ ഇത്തവണ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയത്‌. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്‌, മികച്ച രണ്ടാമത്തെ നടി എന്നീ അവാര്‍ഡുകളും ഇതേ ചിത്രം തന്നെയാണ്‌ സ്വന്തമാക്കിയത്‌.

ടിവി ചന്ദ്രന്റെ ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ പിന്തള്ളപ്പെട്ടുപോയിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൂരദര്‍ശന്‌ വേണ്ടി സീരിയലായി എടുത്തതാണ്‌ അടൂരിന്റെ സിനിമകള്‍. ഇതിനാലാണ്‌ ഒരു പെണ്ണും രണ്ടാണും എന്ന സിനിമയുടെ ആദ്യഭാഗമായിരുന്ന നാലു പെണ്ണുങ്ങള്‍ക്ക്‌ കഴിഞ്ഞതവണ പുരസ്‌കാരം നല്‍കാതിരുന്നത്‌.

പക്ഷേ ഇത്തവണ ജൂറി അടൂരിന്റെ ചിത്രത്തിന്‌ അവാര്‍ഡ്‌ നല്‍കുകയായിരുന്നു. അടൂരിന്റെ ചിത്രമുള്ളപ്പോള്‍ മറ്റ്‌ ചിത്രങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കാന്‍ ജൂറിയ്‌ക്ക്‌ ഭയമാണ്‌- ചന്ദ്രന്‍ പറഞ്ഞു.

അതേസമയം ടി.വി ചന്ദ്രന്റെ അഭിപ്രായത്തോട്‌ ഇപ്പോള്‍ താന്‍ പ്രതികരിക്കുന്നില്ലെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam