»   »  സീമയുടെ മകള്‍ക്ക് ഫേസ്‍ബുക്ക് വരന്‍

സീമയുടെ മകള്‍ക്ക് ഫേസ്‍ബുക്ക് വരന്‍

Posted By:
Subscribe to Filmibeat Malayalam
സീമ-ഐവി ശശി ദമ്പതികളുടെ മകള്‍ അനുവിന് മംഗല്യം. ബാംഗ്ലൂര്‍ സ്വദേശിയായ മിലന്‍ നായരാണ് വരന്‍. മലയാളിയായ മിലനെ അനു ഫേസ്‍ബുക്കില്‍ നിന്നാണ് പരിചയപ്പെട്ടത്. ഡിസംബര്‍ 10ന് ബാംഗ്ലൂരില്‍ വച്ചാണ് ഇവരുടെ വിവാഹം.

ബാംഗ്ലൂരിലെ ഹലസൂരിലുള്ള ശ്രീസോമശേഖരസ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടക്കുക. തുടര്‍ന്ന് ധൊംലൂരിലുള്ള അമര്‍ജോതി ലേ ഔട്ടില്‍ വിവാഹവിരുന്ന് നടക്കും. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ വിവാഹത്തിന് ക്ഷണമുള്ളു.

ഒരിക്കല്‍ അനുവിന്റെ വിവാഹം നിശ്ചയിക്കുകയും മോതിരം മാറല്‍ വരെ നടത്തുകയും ചെയ്തിരുന്നു. പ്രമുഖ നടി ജയഭാരതിയുടെ അനന്തരവന്‍ മുന്നയുമായിട്ടായിരുന്നു അനു ശശിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇപ്പോള്‍ അനു തന്റെ പങ്കാളിയെ സ്വയം കണ്ടെത്തിയിരിക്കുകയായിരുന്നു.

ഇതിനിടെ മുന്ന 2010 ഫെബ്രുവരിയില്‍ തൃശൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. ഐ വി ശശി തന്നെ സംവിധാനം ചെയ്ത സിംഫണിയിലൂടെ നായികയായി അനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ ആദ്യ ചിത്രം പരാജയമായതിനെ തുടര്‍ന്ന് അനു സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam