»   » സല്‍മാന്റെ കാര്യത്തില്‍ അതിരുവിട്ടിട്ടില്ല: അസിന്‍

സല്‍മാന്റെ കാര്യത്തില്‍ അതിരുവിട്ടിട്ടില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam
Salman With Asin
റെഡിയെന്ന ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ നടന്‍ സല്‍മാന്‍ ഖാന്‍ തന്നെക്കൊണ്ട് പ്രാണിയെ തീറ്റിച്ചുവെന്ന് നടി അസിന്‍. ഇന്ത്യാസ് മോസ്റ്റി ഡിസേറബിള്‍ എന്ന ഷോയില്‍ പങ്കെടുക്കവേയാണ് അസിന്‍ ഇക്കാര്യം പറഞ്ഞത്.

ബാങ്കോക്കില്‍ ചിത്രീകരണത്തിനിടെയുള്ള ഇടവേളകളിലൊന്നില്‍ സല്‍മാന്‍ പ്രാണിയെത്തിന്ന് കാണിക്കാമോയെന്ന് തന്നെ വെല്ലുവിളിക്കുകയായിരുന്നുവെന്ന് അസിന്‍ പറയുന്നു. സമീപമുള്ള കാട്ടുപ്രദേശത്തുനിന്നും കിട്ടിയ ഏതോ പ്രാണിയെ കാണിച്ചാണത്രേ സല്‍മാന്‍ അസിനെ വെല്ലുവിളിച്ചത്.

എന്നാല്‍ വെല്ലുവിളികളെ ചങ്കൂറ്റത്തോടെ നേരിടുന്ന താന്‍ സധൈര്യം വെല്ലുവിളി സ്വീകരിക്കുകയും പ്രാണിയെ തിന്നുകയുമായിരുന്നുവെന്ന് താരം പറയുന്നു. സല്‍മാന്‍ കരുതിയത് പ്രാണിയെ കാണിച്ച് തിന്നാല്‍ പറഞ്ഞാല്‍ ഞാന്‍ കരഞ്ഞോടുമെന്നാണ് എന്നാല്‍ ഞാന്‍ പ്രാണിയെ കടിച്ചുമുറിച്ച് തിന്നുന്നത് കണ്ട് സല്‍മാന്‍ അന്തംവിട്ടു- അസിന്‍ പറയുന്നു.

സല്‍മാന്‍ ഖാന്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും തനിയ്ക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും അസിന്‍ പറയുന്നു. സല്‍മാന്‍ ആകര്‍ഷണീയതയുള്ള വ്യക്തിയാണ്. എനിയ്ക്ക് അദ്ദേഹത്തെ ഇഷ്ടവുമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ഒരു പരിധികഴിഞ്ഞുള്ള അടുപ്പം ഞാന്‍ അദ്ദേഹത്തോട് സൂക്ഷിച്ചിട്ടില്ല- അസിന്‍ വ്യക്തമാക്കുന്നു.

നേരത്തേ റെഡിയുടെ ചിത്രീകരണവേളയിലും മറ്റും സല്‍മാന്‍ അസിനുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്യുമെന്നുമെല്ലാം ഗോസിപ്പുകളുണ്ടായിരുന്നു. അസിന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. പല പരിപാടികളിലും അസിനെക്കുറിച്ചുള്ള ചോദ്യം വരുന്പോള്‍ അതുപോലെ ഒരു പെണ്‍കുട്ടിയെ തനിയ്ക്ക് വിവാഹം ചെയ്യണമെന്നും പക്ഷേ അസിന്‍ അതിന് റെഡിയല്ലെന്നും മറ്റും സല്‍മാന്‍ തമാശയായി പറയുകയും ചെയ്തിരുന്നു.

English summary
Actress Asin Thottumkal has revealed that actor Salman Khan made her eat a bug during the shooting of their hit Bollywood movie Ready. The Southern beauty, who is gracing Simi Garewal's show 'India's Most Desirable', also gushes that she admires and respects the actor, but has never desired him,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam