»   » സിറ്റി ഓഫ് ഗോഡ് ഏപ്രില്‍ 23ന് എത്തും

സിറ്റി ഓഫ് ഗോഡ് ഏപ്രില്‍ 23ന് എത്തും

Posted By:
Subscribe to Filmibeat Malayalam
City of God
താരസഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്ന സിറ്റി ഓഫ് ഗോഡ് ഏപ്രില്‍ 23ന് പ്രദര്‍ശനത്തിനെത്തും. നേരത്തേ ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യുമായിരുന്നു അറിയിപ്പുണ്ടായിരുന്നത്. പിന്നീട് ഇത് മാറ്റി വിഷു റിലീസായി നിശ്ചയിച്ചു.

ഇപ്പോള്‍ വീണ്ടും റിലീസ് തീയതിയില്‍ മാറ്റം വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ ഡബിള്‍, മോഹന്‍ലാല്‍-ജയറാം-ദിലീപ് ടീമിന്റെ ചൈനാ ടൗണും വിഷുവിന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അതിനാലാണ് സിറ്റി ഓഫ് ഗോഡിന്റെ റിലീസ് വീണ്ടും മാറ്റിയതെന്നാണ് സൂചന.

ലിജോ ജോസ് പല്ലശേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വ്യത്യസ്ത കഥകളിലായുള്ള ആറ് കഥാപാത്രങ്ങള്‍ ഒരേസ്ഥലത്ത് എത്തിച്ചേരുന്നതാണ് സിറ്റി ഓഫ് ഗോഡിന്റെ പ്രമേയം. അവതരണത്തിലെ പുതുമായ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാട്ടുന്നത്.

പൃഥ്വിയ്ക്കും ഇന്ദ്രനും പുറമേ റീമ കല്ലിങ്കലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍, പൊലീസ്, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങലിലാണ് നേരത്തേ പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചത്. ഇതില്‍ ക്ലാസ്‌മേറ്റ്‌സ് വന്‍വിജയമായിരുന്നു.

English summary
City of God’ directed by Lijo Jose Pellissery, to release on April 23rd.
 The film that stars Prithviraj with brother Indrajith has been censored, but hasn’t been able to grace the screens. Financial trouble is rumoured to be behind the delay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam