»   » ദിലീപിന്റെ സ്വന്തം ലേഖകന്‍

ദിലീപിന്റെ സ്വന്തം ലേഖകന്‍

Posted By:
Subscribe to Filmibeat Malayalam
Dileep
ഒരിയ്‌ക്കല്‍ കൂടി ദിലീപ്‌ മാധ്യമ പ്രവര്‍ത്തകന്റെ വേഷമണിയുന്നു. പ്രശസ്‌ത ഛായാഗ്രഹകനായ പി സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്വന്തം ലേഖകനിലാണ്‌ (സ്വലേ) ദിലീപ്‌ പത്രപ്രവര്‍ത്തകനായി അഭിനയിക്കുന്നത്.

കലവൂര്‍ രവികുമാര്‍ തിരക്കഥയൊരുക്കുന്ന സ്വന്തം ലേഖകന്‍ നിര്‍മ്മിയ്‌ക്കുന്നത്‌ കളര്‍ ഫാക്ടറിയുടെ ബാനറില്‍ നടന്‍ മധുവാര്യരും പി സുകുമാറും ചേര്‍ന്നാണ്‌.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ബ്ലെസി ചിത്രമായ കല്‍ക്കട്ട ന്യൂസിലാണ്‌ ദിലീപ്‌ ഇതിന്‌ മുമ്പ്‌ മാധ്യമ പ്രവര്‍ത്തകന്റെ വേഷമണിഞ്ഞത്‌. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും ടിവി ജേണലിസ്റ്റായുള്ള പ്രകടനം താരത്തിന്‌ ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

അടുത്ത മാസമാദ്യം ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്‌ക്കുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam