»   » പാസഞ്ചറിന്‌ കോടതിയുടെ പച്ചക്കൊടി

പാസഞ്ചറിന്‌ കോടതിയുടെ പച്ചക്കൊടി

Posted By:
Subscribe to Filmibeat Malayalam
Passenger
നവാഗത സംവിധായകനായ രഞ്‌ജിത്‌ ശങ്കര്‍ ഒരുക്കുന്ന പാസഞ്ചറിന്‌ സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും പച്ചക്കൊടി. ദിലീപും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്‌ 'യു' സര്‍ട്ടിഫിക്കറ്റാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ നല്‌കിയിരിയ്‌ക്കുന്നത്‌.

മംമ്‌ത മോഹന്‍ദാസ്‌ നായികയാകുന്ന ചിത്രത്തില്‍ ലക്ഷ്‌മി ശര്‍മ്മ, മധു, നെടുമുടി വേണു, ജഗതി, ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌.

മെയ്‌ ഏഴിന്‌ റിലീസ്‌ നിശ്ചയിച്ചിരിയ്‌ക്കുന്ന ചിത്രത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ രംഗത്തെത്തിയതോടെയാണ്‌ പാസഞ്ചര്‍ കോടതിയിലെത്തിയത്‌.

സിനിമയുടെ പ്രിന്റുകള്‍ തിയറ്ററുകളില്‍ എത്തിയ്‌ക്കുന്നത്‌ പ്രസാദ്‌ ഫിലിം ലാബിനെ അസോസിയേഷന്‍ ഭാരവാഹികള്‍ തടസ്സപ്പെടുത്തരുതെന്നാണ്‌ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ്‌ പാസഞ്ചറിന്റെ നിര്‍മാതക്കളായ വിജയാ കമ്പയിന്‍സാണ്‌ ഹര്‍ജി നല്‌കിയത്‌.

സിനിമയിലെ നായകന്‍മാരിലൊരാളായ നടന്‍ ശ്രീനിവാസന്‍ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ട്രഷറര്‍ വിന്ധ്യനില്‍ നിന്ന്‌ പത്ത്‌ വര്‍ഷം മുമ്പ്‌ വാങ്ങിയ അഞ്ച്‌ ലക്ഷം രൂപ പാസഞ്ചറിന്റെ നിര്‍മാതാവ്‌ എസ്‌സി പിള്ള നല്‌കണമെന്ന്‌ ആവശ്യപ്പെട്ടതോടെയാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌ ഹര്‍ജിയുമായി കോടതിയിലെത്തിയത്‌.

പണം നല്‌കിയില്ലെങ്കില്‍ സിനിമയുടെ പ്രിന്റുകള്‍ പ്രസാദ്‌ ലാബില്‍ നിന്നും തിയറ്ററുകളില്‍ എത്തില്ലെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ കുമാര്‍, ജോയിന്റ്‌ സെക്രട്ടറി കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam