»   » ശിക്കാറിനെ എല്‍സമ്മ പിന്നിലാക്കി

ശിക്കാറിനെ എല്‍സമ്മ പിന്നിലാക്കി

Posted By:
Subscribe to Filmibeat Malayalam
ELSAMMA ENNA AANKUTTY
റംസാന്‍ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ മാറ്റങ്ങള്‍. മൂന്നാം വാരം പിന്നിടുമ്പോള്‍ മോഹന്‍ലാലിന്റെ ശിക്കാറിനെ പിന്നാലാക്കി ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി മുന്നിലേക്ക് കുതിക്കുന്നു.

തകര്‍പ്പന്‍ ഓപ്പണിങ് ലഭിച്ച മോഹന്‍ലാല്‍ പദ്മകുമാര്‍ ടീ്മിന്റെ ശിക്കാറിന്റെ കളക്ഷനില്‍ സാരമായ ഇടിവാണ് നേരിട്ടിരിയ്ക്കുന്നത്. ആദ്യ ആഴ്ചയില്‍ മാത്രം 2.10 കോടി രൂപ കളക്ഷന്‍ ലഭിച്ച ചിത്രത്തിന് പിന്നീട് ആ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല.

ശിക്കാറിന്റെ കോട്ടം എല്‍സമ്മയ്ക്ക് നേട്ടമായി മാറിയെന്നാണ് വിലയിരുത്തലുകള്‍. കുടുംബപ്രേക്ഷകര്‍ പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍ എല്‍സമ്മയെ കാണാന്‍ ഇടിച്ചു കയറുന്നതാണ് ലാല്‍ജോസ് ചിത്രത്തിന് ഗുണകരമായത്. കളക്ഷനില്‍ ഇപ്പോള്‍ എല്‍സമ്മയെന്ന ആണ്‍കുട്ടി ഒന്നാമതും ശിക്കാര്‍ രണ്ടാമതുമാണ്. കാര്യമിങ്ങനെയാണെങ്കിലും ശിക്കാര്‍ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി ഇതിനോടകം മാറിയിട്ടുണ്ട്.

അതേ സമയം മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയിന്റ് സ്റ്റെഡി കളക്ഷനില്‍ തുടരുകയാണ്. റിലിസിങ് സെന്ററുകളില്‍ നിന്ന് തന്നെ മുടക്കുമുതല്‍ തിരികെപ്പിടിച്ച ചിത്രം നിര്‍മാതാവിന് ലാഭമുണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നയന്‍താര-ആര്യ ടീമിന്റെ ബോസ് എങ്കിറ ഭാസ്‌ക്കരനാണ് ചാര്‍ട്ടില്‍ അഞ്ചാമത്. വന്‍ തകര്‍ച്ച നേരിട്ട മമ്മൂട്ടി-അര്‍ജ്ജുന്‍ ടീമിന്റെ വന്ദേമാതരം ഹിറ്റ് ചാര്‍ട്ടില്‍ നിന്നും നേരത്തെ പുറത്തായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam