»   » ബാബുരാജിനെ തേടി കോമഡി റോളുകളുടെ പ്രളയം

ബാബുരാജിനെ തേടി കോമഡി റോളുകളുടെ പ്രളയം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/06-i-m-offered-only-comedy-roles-now-baburaj-2-aid0167.html">Next »</a></li></ul>

18 വര്‍ഷക്കാലം വില്ലന്‍ റോളുകള്‍ ചെയ്തു നടന്ന ബാബുരാജിന് സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ തന്റെ ഇമേജ് ബ്രേക്ക് ചെയ്യാനായി. വില്ലത്തരം മാത്രമല്ല തന്റെ കയ്യില്‍ അല്‍പം കോമഡി കൂടി ഉണ്ടെന്ന് തെളിയിച്ച ബാബുരാജ് പക്ഷേ തന്നേ തേടി വരുന്ന കോമഡി റോളുകളെല്ലാം കണ്ണടച്ച് ഏറ്റെടുക്കാന്‍ തയ്യാറല്ല.

Baburaj,
ഒരു കഥാപാത്രം ക്ലിക്ക് ആയാല്‍ അതിന്റെ ചുവട് പിടിച്ച് ഒട്ടേറെ കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത ഇപ്പോഴും മലയാളസിനിമാ രംഗത്തുള്ളവര്‍ മറന്നിട്ടില്ലെന്ന് വേണം കരുതാന്‍. 18 വര്‍ഷമായി വില്ലന്‍ വേഷം മാത്രം അണിഞ്ഞിരുന്ന ബാബുരാജ് ഇപ്പോള്‍ തന്നെ തേടി കോമഡി റോളുകളുടെ പ്രവാഹമാണെന്ന് പറയുന്നു.

എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ തനിയ്ക്ക് ലഭിച്ച നല്ല ഇമേജ് കളഞ്ഞു കുളിയ്ക്കാന്‍ ഈ നടന് താത്പര്യമില്ല. അതുകൊണ്ടു തന്നെ ഓരോ ചുവടും ശ്രദ്ധിച്ചു മാത്രം.

എകെ സാജന്റെ അസുരവിത്താണ് ഇനി ബാബുരാജിന്റെതായി പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രം. അതില്‍ താന്‍ അവതരിപ്പിച്ച പുരോഹിത വേഷം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് നടന്‍.

വില്ലന്‍ വേഷങ്ങള്‍ പാടെ ഉപേക്ഷിച്ച് സലിം കുമാറിനെ പോലെ ജഗതി ശ്രീകുമാറിനെ പോലെ ഒരു കോമഡി നടന്‍ ആവാന്‍ ബാബുരാജ് ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് നടന്റെ ഉത്തരം. അതിനുള്ള കാരണവും ബാബുരാജ് വിശദീകരിക്കുന്നു.

അടുത്ത പേജില്‍
ജഗതിയാവാനില്ല: ബാബുരാജ്

<ul id="pagination-digg"><li class="next"><a href="/news/06-i-m-offered-only-comedy-roles-now-baburaj-2-aid0167.html">Next »</a></li></ul>
English summary
The villain who won hearts as the simpleton cook in Salt 'N Pepper is all set to steal the show again as a priest in Asuravithu. Baburaj's career reads much like a commercial potboiler. What else would you call the twist in his life where 18 years as a villain in Mollywood hardly mattered and one comic act in Salt 'N Pepper changed his life altogether?.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam