»   » ഇടവേളയും സിദ്ദിഖും തല്ലാനോങ്ങി: തിലകന്‍

ഇടവേളയും സിദ്ദിഖും തല്ലാനോങ്ങി: തിലകന്‍

Posted By:
Subscribe to Filmibeat Malayalam

അമ്മ എക്‌സ്‌ക്യൂട്ടീവ് യോഗത്തിനിടെ നടന്‍മാരായ സിദ്ദിഖും ഇടവേള ബാബുവും തന്നെ തല്ലാന്‍ ഒരുങ്ങിയതായി തിലകന്‍.

'യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സിദ്ദിഖ് കയറിവന്നത്. ഇടവേള ബാബു എന്നെ പുറത്താക്കണമെന്ന് നാടുമുഴുവന്‍ നടന്നുപറഞ്ഞ കാര്യം ഞാന്‍ യോഗത്തില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാബു ക്ഷുഭിതനായി വിരല്‍ചൂണ്ടിക്കൊണ്ട്ചാടിയെഴുന്നേറ്റു. ഒപ്പം സിദ്ദിഖും. ഞാന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി സിദ്ദിഖ് ആവശ്യപ്പെട്ടുവെന്ന് തിലകന്‍ ആരോപിച്ചു.

എഴുപത്തിനാലു വയസ്സുകഴിഞ്ഞ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഒരു വൃദ്ധന് നല്‍കേണ്ട പരിഗണന പോലും അവര്‍ നല്‍കിയില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നുവെങ്കില്‍ ഈ നടന്‍മാര്‍ ഇങ്ങനെ പെരുമാറുമായിരുന്നോ എന്ന് തിലകന്‍ ചോദിച്ചു. പുറത്തേക്ക് പോകണമെന്ന് സിദ്ദിഖ് മുഖത്ത് നോക്കിയാണ് പറഞ്ഞത്. ഉടന്‍ തന്നെ ഞാന്‍ ഡ്രൈവറെ വിളിച്ച് ബാഗ് ഏല്പിച്ചു. പുറത്തേക്ക് നടക്കാനൊരുങ്ങുമ്പോള്‍ യോഗത്തില്‍ പങ്കെടുത്ത കുക്കു പരമേശ്വരനും ഗീതു മോഹന്‍ദാസും ഉള്‍പ്പെടെയുള്ളവര്‍ പോകരുതെന്ന് അഭ്യര്‍ഥിച്ചു' തിലകന്‍ വിശദീകരിച്ചു.

തന്നെ പുറത്താക്കാന്‍ 'അമ്മ'യുടെ എക്‌സിക്യൂട്ടീവിന് അധികാരമുണ്ടോ എന്നറിയാന്‍ ബൈലോ പരിശോധിക്കുമെന്നും ഇല്ലെന്ന് വ്യക്തമായാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി വക്കീലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തിലകന്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam