Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 4 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും'; പരിഹാസവുമായി ടിനി ടോം; തെറിവിളി കേള്‍ക്കാതെ പോയി തരാമോ എന്ന് കമന്റ്
താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നടിമാര്‍ക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദം. സംഭവത്തില്‍ അമ്മയ്ക്കെതിരെ നടി പാര്‍വതി അടക്കം രംഗത്ത് എത്തിയിരുന്നു. പിന്നാലെ നടിമാരും കമ്മിറ്റിയിലെ അംഗങ്ങളുമായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവര്‍ നടത്തിയ വിശദീകരണവുമെല്ലാം വാര്‍ത്തയായിരുന്നു.
കഴിഞ്ഞ ദിവസവും സംഭവത്തില്‍ പ്രതികരണങ്ങളുണ്ടായിരുന്നു. ബാബുരാജ്, രചന നാരായണന്‍കുട്ടി എന്നിവരായിരുന്നു കഴിഞ്ഞ ദിവസം പാര്‍വതിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇരിപ്പിടവിവാദത്തില് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് ടിനി ടോം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ടിനിയുടെ പ്രതികരണം.
ഒരു ചടങ്ങില്‍ നിന്നുമുള്ള ചിത്രമായിരുന്നു ടിനി പങ്കുവച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ സദസിനോട് സംസാരിക്കുകയാണ്. പിന്നിലായി ശ്വേത മേനോന്, ഹണി റോസ്, രചന നാരായണന്‍കുട്ടി, ടിനി ടോം എന്നിവരും നില്‍ക്കുന്നുണ്ട്. ഈ ചിത്രം പങ്കുവച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്.
എന്നാല്‍ ടിനിയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയ പൊങ്കാലയിടുകയാണ്. താരത്തിന്റെ തമാശ അത്ര നല്ല തമാശയല്ലെന്നാണ് കമന്റുകളിലൂടെ ചിലര്‍ വ്യക്തമാക്കുന്നത്. ഇവന്മാര്ക്കൊക്കെ ബുദ്ധി വെക്കാന്‍ എന്ത് ചെയ്യണം ദൈവമേ? ഈ എ.എം.എം.എ എന്ന സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. തെറി വിളി കേള്‍ക്കാന്‍ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.
പിങ്കില്‍ സുന്ദരിയായി ദുല്‍ഖറിന്റെ നായിക; ചിത്രങ്ങള്‍ കാണാം
ഇങ്ങനെ നിരന്തരം നിങ്ങള്‍ക്ക് സീറ്റിന്റെ പേരും പറഞ്ഞു ന്യായികരിക്കേണ്ടി വരുന്നത് തന്നെയാണ് പാര്‍വ്വതിയുടെ വിജയം, അയ്യോ സിരിച്ച് മരിച്ച് ഇനി ഇപ്പൊ കസേര മേടിക്കാനൊന്നും പോകണ്ട ഒരു നട്ടെല്ല് മേടികാന്‍ കിട്ടുവോന്ന് നോക്ക്, സീരിയസ് ആയിട്ടു ചെയ്തതാണെങ്കില്‍ കോമഡി ആയിട്ടുണ്ട് കോമഡി ആയിട്ടു ചെയ്തതാണെങ്കില്‍ ട്രാജഡി ആയിട്ടുണ്ട് ഇങ്ങനെ പോകുന്നു ടിനിയുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍.
നേരത്തെ രചന നാരായണന്‍കുട്ടി പാര്‍വതിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ''സെന്സിബിള് എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാന്‍. ഞാനും പ്രതികരിക്കുന്നയാളാണ്. എന്തിനൊക്കെ വേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു. സെന്‍സ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത്'' എന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം.