twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇല്ലാത്തവര്‍ കമന്റ് ചെയ്തപ്പോള്‍ ഐ ഫെല്‍റ്റ് ബാഡ്, ഈ പ്രതികരണങ്ങള്‍ സെന്‍സ്‌ലെസ്: രചന നാരായണന്‍കുട്ടി

    |

    താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ നടിമാര്‍ക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദം. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ നടി പാര്‍വതി അടക്കം രംഗത്ത് എത്തിയിരുന്നു. പിന്നാലെ കമ്മിറ്റി അംഗമായ നടി രചന നാരായണന്‍കുട്ടി വിശദീകരണവും നല്‍കിയിരുന്നു. ഇപ്പോഴിതാ വിവാദ സംഭവത്തില്‍ പ്രതികരണവുമായി രചന വീണ്ടുമെത്തിയിരിക്കുകയാണ്.

    കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ

    അമ്മയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവുകളില്ലെന്നും പല പ്രതികരണങ്ങളും യുക്തിരഹിതമാണെന്നുമായിരുന്നു രചനയുടെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രചനയുടെ പ്രതികരണം. നേരത്തെ ആരാണ് ഈ പാര്‍വതി എന്ന രചനയുടെ പ്രതികരണം വലിയ വിവാദമായി മാറിയിരുന്നു. അമ്മയുടെ നിലപാടിനെതിരെ രംഗത്ത് വന്ന പാര്‍വതിയെ രചന അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. പിന്നാലെ താരങ്ങളായ ഹരീഷ് പേരടി, രേവതി സമ്പത്ത് തുടങ്ങിയവര്‍ പാര്‍വതിക്ക് പിന്തുണയുമായി എത്തിയിരുന്നു.

    സെന്‍സ്ലെസ്

    ''സെന്‍സിബിള്‍ എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാന്‍. ഞാനും പ്രതികരിക്കുന്നയാളാണ്. എന്തിനൊക്കെ വേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു. സെന്‍സ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത്'' എന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം.

    ഫോട്ടോ വന്നപ്പോള്‍ ഞാനും ഹണിയും

    ഒരു ഫംഗ്ഷന്‍ നടക്കുമ്പോള്‍ അതിന്റെ പ്രധാന അതിഥികള്‍ ആകും അവിടെ ഉണ്ടാവുക. ഞാനും ഹണിയും മാത്രമല്ല, അപ്പുറത്ത് ശ്വേത ചേച്ചിയുണ്ടായിരുന്നു. ഇന്ദ്രന്‍സ് ചേട്ടനുണ്ടായിരുന്നു. സുധീറേട്ടനും അജുവുമൊക്കെ ഉണ്ടായിരുന്നു. ഫോട്ടോ വന്നപ്പോള്‍ ഞാനും ഹണിയും മാത്രമായി. പലരും കഥ അറിയാതെ ആട്ടം കണ്ടതാണെന്നും അപ്പോള്‍ മറുപടി കൊടുക്കണ്ടേയെന്നും രചന ചോദിക്കുന്നു.

    പ്രതികരിക്കണം

    അതേസമയം, സംഭവവികാസങ്ങള്‍ ഒന്നും അറിയാതെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്ന് രചന പറയുന്നു. വേറെ രണ്ടു പേര്‍ പറഞ്ഞതിന്റെ മറുപടിയായിരുന്നു. പിന്നീടാണ് ഇതിന് പിന്നില്‍ ഇത്രയും സംഭവങ്ങളുണ്ടെന്ന് അറിഞ്ഞതെന്നും രചന പറയുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കണം. അതിനുള്ള ഇടം അമ്മയിലുണ്ടെന്നും ഒരു വേര്‍തിരിവും അമ്മയില്‍ നിന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രചന പറഞ്ഞു.

    ഐ ഫെല്‍റ്റ് ബാഡ്

    ഒരു ചിത്രത്തിന്റെ പേരില്‍ അവിടെ ഇല്ലാതിരുന്ന ആളുകള്‍ കമന്റ് ചെയ്തപ്പോള്‍ ഐ ഫെല്‍റ്റ് ബാഡ്. പലരും അനാവശ്യമായി പ്രതികരിക്കുകയാണ്. സംഘടനയിലെ നല്ല കാര്യങ്ങള്‍ ഇവര്‍ കാണുന്നില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ പറഞ്ഞു തീര്‍ക്കാനുള്ളത് അവിടെ തന്നെ തീര്‍ക്കുമെന്നും പുറത്ത് പറയാന്‍ മാത്രമൊന്നും സംഘടനയില്‍ ഇല്ലെന്നും രചന കൂട്ടിച്ചേര്‍ത്തു.

    Recommended Video

    AMMAക്കാർ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി
    ബാബുരാജും

    കഴിഞ്ഞ ദിവസം നടന്‍ ബാബുരാജും പാര്‍വതിക്കെതിരെ രംഗത്ത് എത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ആകാം എന്നാല്‍ സംഘടനയുടെ അടിത്തറ മാന്തരുതെന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ബാബുരാജ് എന്നാല്‍ എല്ലാത്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തരുതെന്നും അമ്മയുടെ അടിത്തറ തകര്‍ക്കരുതെന്നും പറഞ്ഞു. എപ്പോഴും കുറ്റം മാത്രം പറയരുതെന്നും നല്ലതും പറയണമെന്നും ബാബുരാജ് പറഞ്ഞു.

    English summary
    Rachana Narayanankutty Calls The Comments On AMMA And Controversial Inaguration Are Senseless, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X