twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു സ്ത്രീ വിരുദ്ധനല്ല; അമ്മയുടെ ഭാരവാഹിത്വവും ഒഴിവാക്കി നടന്‍ ഗണേഷ് കുമാര്‍, വിവാദങ്ങളെ കുറിച്ചും താരം

    |

    വര്‍ഷങ്ങളോളം അമ്മയുടെ പ്രസിഡന്റ് ആയിരുന്ന നടന്‍ ഇന്നസെന്റ് രാജി വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ അമ്മയുടെ ഭാരവാഹിത്വം ഒഴിവാക്കിയിരിക്കുകയാണ് നടന്‍ ഗണേഷ് കുമാര്‍. 25 വര്‍ഷത്തോളം നീണ്ട അമ്മയിലെ അംഗത്വവും ഭാരവാഹിത്വവും താനിനി ആഗ്രഹിക്കുന്നില്ലെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

    വിവാഹഫോട്ടോഷൂട്ട് ഇങ്ങനെയും നടത്താം, വൈറലായ കപ്പിൾ ഫോട്ടോസ് കാണാം

    ആവശ്യമില്ലാത്ത ജോലി ഭാരവും അപഖ്യാധികളും അക്രമങ്ങളുമൊക്കെ എന്തിനാണെന്ന് പറഞ്ഞ് കൊണ്ടാണ് അമ്മയില്‍ നിന്നും മാറുന്നതിനെ കുറിച്ച് ഗണേഷ് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലീഡേഴ്‌സ് ഓണ്‍ ദി റോഡ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

    അമ്മയിലെ അംഗത്വം അവസാനിപ്പിച്ച് ഗണേഷ് കുമാര്‍

    അമ്മയിലെ അംഗത്വവും ഭാരവാഹിത്വവും ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത തലവേദനയുണ്ടാക്കുന്നത്. അതൊന്നും ഇല്ലാതിരുന്നാല്‍ നമുക്കൊരു ശല്യവുമില്ലല്ലോ. ഒരു തലവേദന ഒഴിഞ്ഞിരുന്നാല്‍ അത്രയും സമാധാനം. അതുകൊണ്ട് ഒരു ഭാരവാഹിത്വത്തിനും ഇനി മേലില്‍ ഇല്ല. 25 വര്‍ഷമായി ഞാന്‍ എക്സിക്യുട്ടിവ് കമ്മറ്റി അംഗമാണ്. മാറി മാറി വന്ന എല്ലാ കമ്മറ്റികളിലും ഞാനുണ്ടായിരുന്നു. ഇനി ഞാനില്ല. അത് തീരുമാനിച്ചു കഴിഞ്ഞു. ഇനിയൊരു മാറ്റവുമുണ്ടാവില്ല.

     അമ്മയിലെ അംഗത്വം അവസാനിപ്പിച്ച് ഗണേഷ് കുമാര്‍

    ആവശ്യമില്ലാത്ത ജോലിഭാരവും അപഖ്യാധികളും അക്രമങ്ങളുമൊക്കെ എന്തിന്? മനസമാധാനമായി ഇവിടെ ജീവിക്കണമെന്നും ഗണേഷ് കുമാര്‍ പറയുന്നു. തന്നെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ കഴമ്പില്ലെന്നും സ്ത്രീകളെ ബഹുമാനിച്ച് ജീവിക്കാനാണ് തന്റെ അമ്മ പഠിപ്പിച്ചത്. എംഎല്‍എ ആയിരിക്കെ, പത്തനാപുരത്ത് സ്ത്രീകള്‍ക്കുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. എംഎല്‍എ ആവുന്നതിന് മുമ്പും സിനിമയിലെ അടക്കം സ്ത്രീകള്‍ക്കുവേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ അവകാശപ്പെടുന്നു.

     അമ്മയിലെ അംഗത്വം അവസാനിപ്പിച്ച് ഗണേഷ് കുമാര്‍

    അമ്മയുടെ ഓഫീസ് ഉദ്ഘാടന വേദിയിലെ ഇരിപ്പിട വിവാദത്തെക്കുറിച്ചും താരം പ്രതികരിച്ചിരുന്നു. ഞാന്‍ അതിലൊന്നും പങ്കാളിയല്ല. ഇരിക്കുന്നില്ലേ എന്ന് ഞാന്‍ അവരോട് ചോദിച്ചു. വാ ഇരിക്ക് എന്ന് പറഞ്ഞ് വിളിച്ചു. ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ചെയ്യാനുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. അത് ശരിയുമാണ്. അവര്‍ക്കതില്‍ വിഷമവുമില്ല. ഇരുത്തിയില്ല എന്ന പരാതി അവര്‍ക്കില്ല. ചടങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്നാണ് ഞാന്‍ വന്നത്. ഉദ്ഘാടനം കഴിഞ്ഞയുടന്‍ ഞാന്‍ തിരിച്ചുപോയി.

     അമ്മയിലെ അംഗത്വം അവസാനിപ്പിച്ച് ഗണേഷ് കുമാര്‍

    രണ്ട് ദിവസം കഴിഞ്ഞാണ് ഈ വിവാദങ്ങളെ കുറിച്ച് അറിയുന്നത് പോലും. മമ്മൂക്ക എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞെന്നൊക്കെയുള്ള വാദങ്ങള്‍ കേട്ടു. അങ്ങനൊരു സംഭവുമുണ്ടായിട്ടില്ല. ഞാന്‍ അറിഞ്ഞിട്ടുമില്ല. എന്തൊക്കെ വ്യാഖ്യാനങ്ങളാണ് എന്നോര്‍ത്ത് ഞാന്‍ ചിരിച്ചുപോയി. അമ്മയിലെ ഭാരവാഹിത്വത്തിലേക്ക് താനിനിയില്ല. രു സാഹചര്യത്തിലും അതുണ്ടാവില്ലെന്നും ഗണേഷ് ആവര്‍ത്തിക്കുന്നു.

    Recommended Video

    മമ്മൂട്ടി ചോദിച്ചിട്ടും വഴിയില്‍ നിന്നു മാറാതെ ഗണേഷ് | FilmiBeat Malayalam
     അമ്മയിലെ അംഗത്വം അവസാനിപ്പിച്ച് ഗണേഷ് കുമാര്‍

    സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. എന്റെ അച്ഛന്‍ ഒരുപാട് സ്വത്തുള്ള കുടുംബത്തില്‍ നിന്നുള്ള ആളാണ്. എന്തെങ്കിലും ആവശ്യം വന്നാല്‍ അച്ഛന് ഒരു പുരയിടം വില്‍ക്കാനുണ്ട്. എനിക്കങ്ങനെയല്ല. അതുകൊണ്ട് തന്നെ ഞാന്‍ അത്രയും സമ്പന്നനല്ല. എന്റെ അധ്വാനം കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. കൃത്യമായി നികുതി കൊടുക്കുകയും നിയമത്തെ ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാനെന്നും താരം പറയുന്നു.

    Read more about: amma അമ്മ ganesh kumar
    English summary
    Ganesh Kumar Revealed He Is Not Willing To Take Amma Association Responsibilities Any More
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X