»   » ഇന്ദ്രജിത്തും മണിയും ചേകവന്‍മാരാവുന്നു

ഇന്ദ്രജിത്തും മണിയും ചേകവന്‍മാരാവുന്നു

Posted By:
Subscribe to Filmibeat Malayalam
indrajith
പൗരന്‍, രാഷ്ട്രം, റെഡ് സല്യൂട്ട് എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ സജീവന്‍ ആദ്യമായി സംവിധായകനാവുന്ന ചേകവരില്‍ ഇന്ദ്രജിത്തും കലാഭവന്‍ മണിയും നായകന്‍മാരാവുന്നു.

ഗുണ്ടായിസവും പൊലീസും കുടുംബ ബന്ധങ്ങളും ഇടകലര്‍ന്ന ഇന്നത്തെ കേരളത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും സിനിമയെന്ന് സംവിധായകന്‍ പറയുന്നു. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആലുവ ശിവരാത്രി മണപ്പുറവും ഒരു പ്രധാന കഥാപാത്രമായിരിക്കും.

ചിത്രത്തിന് വേണ്ടി ആലുവ മണപ്പുറത്തെ ശിവരാത്രി മഹോത്സവം നാലോളം ക്യാമറകള്‍ കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇതാദ്യമായാണ് ആലുവ ശിവരാത്രി മഹോത്സവം ചിത്രീകരിയ്ക്കുന്നതെന്ന് ചേകവന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സംവൃത സുനിലും സരയൂവും നായികമാരാവുന്ന ചടിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കലാശാല ബാബു, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സാജു കൊടിയന്‍ ബിന്ദു പണിക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പെന്റണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചേകവന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത്ത് വാസുദേവാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam