»   » സൂപ്പറായി മമ്മൂട്ടിയെത്തുന്നു

സൂപ്പറായി മമ്മൂട്ടിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty
വിഷുവിന്‌ ഒരു മമ്മൂട്ടി ചിത്രമില്ലാതെ പോയതിന്റെ വിഷമത്തിലാണ്‌ താരത്തിന്റെ ആരാധകര്‍. ഒരുപിടി വമ്പന്‍ സിനിമകള്‍ മമ്മൂട്ടിയെ കേന്ദ്രമാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ്‌ ആരാധകര്‍ക്ക്‌ തിരിച്ചടിയായത്‌. എന്തായാലും അവരെ വിസ്‌മയിപ്പിച്ച്‌ കൊണ്ട്‌ പൊടുന്നനെ ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തുന്നു.

മമ്മൂട്ടിയുടെ താരമൂല്യം മുതലാക്കുകയെന്ന ഉദ്ദേശത്തോടെ ഒരു പഴയ തമിഴ്‌ ചിത്രമാണ്‌ മലയാളത്തിലേക്ക്‌ മൊഴി മാറ്റി വീണ്ടും റിലീസ്‌ ചെയ്യുന്നത്‌. 2002ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി അഭിനയിച്ച ജൂനിയര്‍ സീനിയറാണ്‌ 'സൂപ്പര്‍' എന്ന പേരില്‍ വീണ്ടും തിയറ്ററുകളിലെത്തുക.

മമ്മൂട്ടിക്കൊപ്പം ഹംസവര്‍ദ്ധനും പ്രധാന വേഷത്തിലഭിനയിച്ച ചിത്രത്തില്‍ ലീനാ സിന്ധുവായിരുന്നു നായിക. പൂര്‍ണമായും മലേഷ്യയില്‍ ചിത്രീകരിച്ച ജൂനിയര്‍ സീനിയറില്‍ സത്യനാരയണന്‍ എന്ന ബിസിനസ്‌ മാഗ്നറ്റിന്റെ വേഷമാണ്‌ മമ്മൂട്ടി അവതരിപ്പിച്ചത്‌.

ജെ സുരേഷ്‌ സംവിധാനം ചെയ്‌ത ജൂനിയര്‍ സീനിയറിന്റെ സംഗീതം യുവന്‍ ശങ്കര്‍ രാജയായിരുന്നു. അയ്യങ്കാരന്‍ ഇന്റര്‍നാഷണല്‍ നിര്‍മിച്ച ജൂനിയര്‍ സീനിയര്‍ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു

ഏഴ്‌ വര്‍ഷത്തിനുശേഷം ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിയ്‌ക്കാതെ പോയ ഒരു മമ്മൂട്ടി ചിത്രം മൊഴി മാറ്റിയെത്തുമ്പോള്‍ സൂപ്പറാകുമോയെന്ന്‌ കണ്ട്‌ തന്നെയറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam