»   » തമന്ന ഗോ ഔട്ട്; പകരം കാര്‍ത്തിക

തമന്ന ഗോ ഔട്ട്; പകരം കാര്‍ത്തിക

Posted By:
Subscribe to Filmibeat Malayalam
Tamannah
2009ലെ സൂപ്പര്‍ ഹിറ്റ് ചിത്രം അയനു ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന 'ഗോ'യില്‍ നിന്ന് തമന്ന പുറത്ത്. കോളിവുഡിന്റെ പവിഴസുന്ദരിയുടെ അതിരുകടന്ന ഡിമാന്റുകളാണ് ഇത്തരമൊരു കടുത്ത നടപടിയ്ക്ക് വഴിയൊരുക്കിയത്.

ചിമ്പു നായകനാവുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് 75 ലക്ഷം പ്രതിഫലവും തനിയ്‌ക്കൊപ്പം വരുന്നവരുടെ ചെലവും നിര്‍മാതാവ് വഹിയ്ക്കണമെന്നായിരുന്നു തമന്നയുടെ ഡിമാന്റ്. തമന്നയെ തന്നെ നായികയായി കിട്ടാന്‍ ചിമ്പുവിനും താത്പര്യമുണ്ടായിരുന്നു.

അതേ സമയം ചിമ്പുവിനൊപ്പം നടിച്ചാല്‍ പല ഗോസിപ്പുകളും ഉണ്ടാകുമെന്ന ഭയത്താല്‍ തമന്ന വന്‍തുക പ്രതിഫലമായി ചോദിച്ചതെന്നും കോളിവുഡില്‍ സംസാരമുണ്ട്. തന്റെ കണ്ടീഷനുകള്‍ സമ്മതം നല്‍കിയവര്‍ ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നാണ് തമന്ന ഇപ്പോള്‍ പറയുന്നത്.

തമന്നയ്ക്ക് പകരം പഴയകാല നടി രാധയുടെ മകള്‍ കാര്‍ത്തികയെയാണ് ഗോ'യിലെ നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത്. കാര്‍ത്തികയുടെ ആദ്യ തമിഴ് ചിത്രമാണിത്. തമിഴില്‍ ഒരു തകര്‍പ്പന്‍ എന്‍ട്രിയ്ക്ക് വേണ്ടി കാത്തിരുന്ന രാധ സന്തോഷത്തോടെ ഓഫര്‍ സ്വീകരിയ്ക്കുകയായിരുന്നു.

സന്തോഷ് ശിവന്‍ നായകനാവുന്ന മകരമഞ്ഞിലാണ് കാര്‍ത്തിക ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയായാലുടന്‍ കാര്‍ത്തിക ഗോ'യുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. ചിമ്പുവിന് പുറമെ അജ്്മലും ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിയ്ക്കുന്നുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam