»   » ദിലീപിന്റെ ആരാധികയാണെന്ന് നടി ഖുശ്ബു

ദിലീപിന്റെ ആരാധികയാണെന്ന് നടി ഖുശ്ബു

Posted By:
Subscribe to Filmibeat Malayalam
Dileep with Khushboo
ഇപ്പോള്‍ പണ്ടത്തെപ്പോലെ തുടരെത്തുടരെ ചിത്രങ്ങളും ഗ്ലാമര്‍ പ്രദര്‍ശനവുമൊന്നുമില്ലെങ്കിലും തമിഴകക്കാര്‍ക്കും മലയാളികള്‍ക്കും ഇന്നും ഒരുപാട് ഇഷ്ടമാണ് നടി ഖുശ്ബുവിനെ. ഒരുകാലത്ത് തമിഴകത്തെ താരറാണിയായിരുന്ന ഖുശ്ബുവിന് വേണ്ടി തമിഴ് ആരാധകര്‍ ക്ഷേത്രം പോലും പണിതിരുന്നു.

ഇപ്പോള്‍ ഖുശ്ബു കാമ്പുള്ള വേഷങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ വേഷങ്ങള്‍ ഇതിനകം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഖുശ്ബു ദിലീപ് നായകനാകുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതില്‍ ദിലീപിന്റെ അമ്മായിഅമ്മയായിട്ടാണ് ഖുശ്ബു വരുന്നത്.

ദിലീപിനെ ഏറെ ഇഷ്ടമാണെന്ന് ഖുശ്ബു പറയുന്നു. താന്‍ എന്നും ദിലീപിന്റെ ആരാധികയാണെന്നാണ് അവര്‍ പറയുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ദിലീപ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട ചിത്രം അനുരാഗക്കൊട്ടാരമായിരുന്നു. ഇതില്‍ ഖുശ്ബുവായിരുന്നു നായിക. ഇതിലാണ് ദിലീപും ഖുശ്ബുവും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഇപ്പോള്‍ വീണ്ടും ഇവര്‍ മിസ്റ്റര്‍ മരുമകനിലൂടെ ഒന്നിയ്ക്കുകയാണ്. ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഖുശ്ബുവിന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. ഓണത്തിന് പ്രദര്‍ശനത്തിനെത്തുമെന്ന്് പറഞ്ഞിരുന്ന ചിത്രം പിന്നീട് വൈകുകയായിരുന്നു.

ബാലതാരമായി അഭിനയം തുടങ്ങിയ സനുഷയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ കയ്യൊപ്പ്, ചന്ദ്രോത്സവം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്നിവ പോലെ ഒട്ടേറെ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച ഖുശ്ബുവിന്റെ അമ്മായിഅമ്മ കഥാപാത്രവും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

English summary
Tamil actress Khushboo said that she is a big fan of actor Dileep. Now they are acting together in Mr Marumakan. In this film Khushboo playing the role of Dileep's mom in law,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam